---
title: "ഓടിക്കൊണ്ടിരുന്ന കാറിന്റെ ബോണറ്റിൽ നിന്ന് പുക, പിന്നാലെ കാറിന് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് അത്ഭുതകരമായി "
english_title: "accident occurred when a car caught fire while driving in Palarivattom Ernakulam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309672/accident-occurred-when-a-car-caught-fire-while-driving-in-palarivattom-ernakulam"
published_at: "2025-08-19T20:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a4927015680_firee.jpg"
keywords: []
---

# ഓടിക്കൊണ്ടിരുന്ന കാറിന്റെ ബോണറ്റിൽ നിന്ന് പുക, പിന്നാലെ കാറിന് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് അത്ഭുതകരമായി 

> **Lead Summary:** എറണാകുളം പാലാരിവട്ടത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. ഡ്രൈവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കാറിൽ നിന്ന് പുക കണ്ടപ്പോൾ തന്നെ ഡ്രൈവർ ഇറങ്ങിയത് കൊണ്ട് വന്‍ അപകടം ഒഴിവാകുകയായിരുന്നു. മഹീന്ദ്ര എക്സ് യു വി 500 കാറിനാണ് തീപിടിച്ചത്. രണ്ട് യൂണിറ്റ് ഫയർഫോഴ്‌സെത്തി തീയണച്ചു.

## Article Content

എറണാകുളം പാലാരിവട്ടത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. ഡ്രൈവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കാറിൽ നിന്ന് പുക കണ്ടപ്പോൾ തന്നെ ഡ്രൈവർ ഇറങ്ങിയത് കൊണ്ട് വന്‍ അപകടം ഒഴിവാകുകയായിരുന്നു. മഹീന്ദ്ര എക്സ് യു വി 500 കാറിനാണ് തീപിടിച്ചത്. രണ്ട് യൂണിറ്റ് ഫയർഫോഴ്‌സെത്തി തീയണച്ചു.

മറ്റൊരു സംഭവത്തിൽ, താമരശ്ശേരി- ചുരം തുഷാര ഗിരി റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വട്ടച്ചിറയില്‍ വെച്ചാണ് തീപിടിച്ചത്. കാറിന്‍റെ മുന്‍ഭാഗത്ത് നിന്നും പുകയുയര്‍ന്നതോടെ ഉള്ളിലുണ്ടായിരുന്നവര്‍ ഡോര്‍ തുറന്നു പുറത്തിറങ്ങുകയായിരുന്നു. പിന്നാലെ തീ ആളി പടർന്നു. മുക്കത്ത് നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഉള്ള്യേരി സ്വദേശികളായ മൂന്ന് പേരായിരുന്നു കാറിലുണ്ടായിരുന്നത്. പെട്ടെന്ന് തന്നെ ഇറങ്ങി ഓടിയതിനാൽ തലനാരിഴയ്ക്കാണ് മൂന്നുപേരും രക്ഷപ്പെട്ടത്.

അതേസമയം കട്ടപ്പന പുലിയന്മല മലയോര ഹൈവേയിൽ ചപ്പാത്ത് കരിന്തരുവിക്ക് സമീപം കെഎസ്ആർടിസി ബസിന് പിന്നിലേക്ക് കാർ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കോഴിമല കാട്ടുമറ്റത്തിൽ സന്തോഷ്‌ (49) ആണ് മരിച്ചത്. പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309672/accident-occurred-when-a-car-caught-fire-while-driving-in-palarivattom-ernakulam)