---
title: "കണ്ണൂരിൽ ഓട്ടോയിൽ യാത്ര ചെയ്യവെ ഭിന്നശേഷിക്കാരിയെ മാനഭംഗപ്പെടുത്താൻ ശ്രമം; നാല്പതുകാരൻ പിടിയിൽ"
english_title: "Attempt to rape disabled woman while travelling in auto in Kannur 40 year old arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309670/attempt-to-rape-disabled-woman-while-travelling-in-auto-in-kannur-40-year-old-arrested"
published_at: "2025-08-19T20:13:00+05:30"
category: "Crime"
language: "ml"
image: "https://truevisionnews.com/image-uploads/68a48e4b690f5_gg.jpg"
keywords: []
---

# കണ്ണൂരിൽ ഓട്ടോയിൽ യാത്ര ചെയ്യവെ ഭിന്നശേഷിക്കാരിയെ മാനഭംഗപ്പെടുത്താൻ ശ്രമം; നാല്പതുകാരൻ പിടിയിൽ

> **Lead Summary:** **പരിയാരം(കണ്ണൂർ): [( ]**[www.truevisionnews.com)] കണ്ണൂരിൽ** **ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യവെ ഭിന്നശേഷിക്കാരിയായ സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍.

## Article Content

**പരിയാരം(കണ്ണൂർ): [( ]**[www.truevisionnews.com)] കണ്ണൂരിൽ** **ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യവെ ഭിന്നശേഷിക്കാരിയായ സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍.

പരിയാരം വായാട് മുക്കിലെ പാലക്കോടന്‍ വീട്ടില്‍ നൗഷാദ് (40) നെയാണ് പരിയാരം ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയ വളപ്പില്‍ അറസ്റ്റ് ചെയ്തത്. പരിയാരം സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 50 കാരിയാണ് പരാതിക്കാരി.

ഈ മാസം 13ന് വൈകുന്നേരം മൂന്നരയോടെയാണ് കേസിനാസ്പദമായ സംഭവം. ചുടലയില്‍ നിന്നും ഓട്ടോയില്‍ കയറിയ യുവാവ് യാത്രക്കിടെ സ്ത്രീയെ കയറിപിടിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മറ്റൊരു സംഭവത്തിൽ വിദ്യാർഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾ അറസ്റ്റിലായി. കോഴിക്കോട് നല്ലളം സ്വദേശി ഹനീഫ (48) ആണ് പിടിയിലായത്. ഫറോക്ക് പൊലീസ് പോക്സോ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വിദ്യാർഥിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത്​ അന്വേഷിച്ചുവരികയായിരുന്നു. പ്രായപൂർത്തിയാവാത്ത വിദ്യാർഥിയെ പ്രലോഭിപ്പിച്ച് ഫറോക്കിലെ ടൂറിസ്റ്റ് ഹോമിൽ പ്രതി ലൈംഗികാത്രിക്രമം നടത്തുകയായിരുന്നു. ഇക്കാര്യം പുറത്ത് പറയാതിരിക്കുന്നതിന്​ പണം നൽകിയതായും പൊലീസ്​ പറഞ്ഞു.

ഫറോക്ക് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്തിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ അനൂപും സംഘവും ചേർന്ന് പ്രതിയെ അരീക്കാട് വെച്ചാണ്​ കസ്റ്റഡിയിലെടുത്തത്​. പ്രതിയെ കോടതിയിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309670/attempt-to-rape-disabled-woman-while-travelling-in-auto-in-kannur-40-year-old-arrested)