---
title: "ഓണത്തിനായി 'പൂത്തിരി ഓണ്‍', ഗ്രൂപ്പുകളിൽ മെസ്സേജ് ഇട്ട് ലഹരി വിൽപ്പന; എംഡിഎംഎയുമായി യുവാവ് പിടിയിൽ"
english_title: "Poothiri On for Onam selling drugs by posting messages in groups Youth arrested with MDMA"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309662/poothiri-on-for-onam-selling-drugs-by-posting-messages-in-groups-youth-arrested-with-mdma"
published_at: "2025-08-19T19:21:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a481814664f_dfsdfg.jpg"
keywords: []
---

# ഓണത്തിനായി 'പൂത്തിരി ഓണ്‍', ഗ്രൂപ്പുകളിൽ മെസ്സേജ് ഇട്ട് ലഹരി വിൽപ്പന; എംഡിഎംഎയുമായി യുവാവ് പിടിയിൽ

> **Lead Summary:** **കൊച്ചി: ( **[www.truevisionnews.com]** ) **പൂത്തിരി എന്ന പ്രത്യേക പേരിൽ എംഡിഎംഎ വിൽപന നടത്തിയ ആൾ കൊച്ചിയിൽ എക്സൈസ് പിടിയിൽ. ആലുവ ഈസ്റ്റ്, കൊടികുത്തിമല സ്വദേശി മുറ്റത്ത് ചാലിൽ വീട്ടിൽ മകൻ മുസാബിർ മുഹമ്മദ് എന്നയാളെയാണ് എറണാകുളം റേഞ്ച് എക്സൈസ് രാസലഹരിയുമായി കസ്റ്റഡിയിൽ എടുത്തത്.

## Article Content

**കൊച്ചി: ( **[www.truevisionnews.com]** ) **പൂത്തിരി എന്ന പ്രത്യേക പേരിൽ എംഡിഎംഎ വിൽപന നടത്തിയ ആൾ കൊച്ചിയിൽ എക്സൈസ് പിടിയിൽ. ആലുവ ഈസ്റ്റ്, കൊടികുത്തിമല സ്വദേശി മുറ്റത്ത് ചാലിൽ വീട്ടിൽ മകൻ മുസാബിർ മുഹമ്മദ് എന്നയാളെയാണ് എറണാകുളം റേഞ്ച് എക്സൈസ് രാസലഹരിയുമായി കസ്റ്റഡിയിൽ എടുത്തത്.

ഇയാളിൽ നിന്ന് 9.178 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. മയക്ക് മരുന്ന് ഇടപാടിന് ഉപയോഗിച്ച ഇയാളുടെ സ്മാർട്ട് ഫോണും എക്സൈസ് കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞ ഷെഫീക്ക് ഹനീഫ എന്നയാളെ രണ്ടാം പ്രതി സ്ഥാനത്ത് ചേർത്തിട്ടുണ്ട്. ഷെഫീക്ക് ഹനീഫയ്ക്കായി തെരച്ചിൽ തുടരുന്നതായി എക്സൈസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

> ഇത്രയും മയക്കുമരുന്ന് കൈവശം വക്കുന്നത് 10 വർഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന അതീവ ഗുതുതര കൃത്യമാണ്. സമൂഹ മാധ്യമങ്ങളിലൂടെ "പൂത്തിരി " എന്ന പ്രത്യേക തരം കോഡ് ഉപയോഗിച്ചായിരുന്നു വിൽപ്പന. ബാംഗ്ലൂരിൽ നിന്ന് മയക്ക് മരുന്ന് നേരിട്ട് എത്തിച്ച ശേഷം സമൂഹമാധ്യമങ്ങളിലെ ഇവരുടെ പ്രത്യേക ഗ്രൂപ്പുകളിലൂടെ പൂത്തിരി ഓണായിട്ടുണ്ട് എന്ന കോഡ് നൽകുന്നതോടെ ആവശ്യക്കാർ ഇയാൾക്ക് ഓർഡർ നൽകി തുടങ്ങും.

ഓൺലൈനായി പണം സ്വീകരിച്ച ശേഷം മയക്ക് മരുന്ന് പ്രത്യേക രീതിയിൽ വെള്ളം നനയാത്ത രീതിയിൽ പൊതിഞ്ഞ് സുരക്ഷിതമായി ഏതെങ്കിലും സ്ഥലത്ത് വച്ച ശേഷം അതിൻ്റെ ഫോട്ടോയും ലൊക്കേഷനും അയച്ച് കൊടുക്കുന്നതായിരുന്നു ചില്ലറ വിൽപ്പനയുടെ രീതി.

കളമശ്ശേരി എച്ച്എംറ്റി തോഷിബ ജംഗ്ഷന് അടുത്ത് സ്ഥിതി ചെയ്യുന്ന പെരിങ്ങഴ ക്ഷേത്രം വക ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ഇടനിലക്കാരനെ കാത്ത് നിൽക്കുകയായിരുന്ന മുസാഫിർ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം വളഞ്ഞിട്ട് പിടി കൂടി. തുടർന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും ഇയാളുടെ താമസസ്ഥലത്തു നിന്നും മയക്ക്മരുന്ന് കണ്ടെടുത്തു. ഓണാഘോഷത്തിൻ്റെ ഭാഗമായി എക്സൈസ് നടത്തി വരുന്ന സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നടത്തി വന്ന പ്രത്യേക പരിശോധനയിലാണ് മുസാഫിർ പിടിക്കപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309662/poothiri-on-for-onam-selling-drugs-by-posting-messages-in-groups-youth-arrested-with-mdma)