---
title: "പെൺകുട്ടികളുടെ മുഖത്ത് അടിക്കാൻ ശ്രമിച്ചു, ജാതി വിളിച്ച് അധിക്ഷേപിച്ചു;  കാര്യവട്ടം ക്യാമ്പസിലെ അധ്യാപകനെതിരെ പരാതി"
english_title: "Student files complaint against teacher at Thiruvananthapuram Karyavattom campus"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309655/student-files-complaint-against-teacher-at-thiruvananthapuram-karyavattom-campus"
published_at: "2025-08-19T18:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a4785366226_university.jpg"
keywords: []
---

# പെൺകുട്ടികളുടെ മുഖത്ത് അടിക്കാൻ ശ്രമിച്ചു, ജാതി വിളിച്ച് അധിക്ഷേപിച്ചു;  കാര്യവട്ടം ക്യാമ്പസിലെ അധ്യാപകനെതിരെ പരാതി

> **Lead Summary:** **തിരുവനന്തപുരം : തി**രുവനന്തപുരം കാര്യവട്ടം ക്യാമ്പസിൽ അധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥികൾ. പിജി ഫിലോസഫി വിദ്യാർത്ഥികളുടേതാണ് പരാതി. അധ്യാപകൻ ക്ലാസ്സിൽ പെൺകുട്ടികളോട് മോശമായി പെരുമാറുന്നു.കുട്ടികളെ ജാതി വിളിച്ച് അധിക്ഷേപിക്കുന്നത് പതിവെന്നും പെൺകുട്ടികളുടെ മുഖത്ത് അടിക്കാൻ ശ്രമിച്ചെന്നും പരാതി. ഫിലോസഫി അധ്യാപകനായ ജോൺസനെ തിരെയാണ് പിജി വിദ്യാർഥികൾ ഒന്നടക്കം പരാതിയുമായി രംഗത്തെത്തിയത്.

## Article Content

**തിരുവനന്തപുരം : തി**രുവനന്തപുരം കാര്യവട്ടം ക്യാമ്പസിൽ അധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥികൾ. പിജി ഫിലോസഫി വിദ്യാർത്ഥികളുടേതാണ് പരാതി. അധ്യാപകൻ ക്ലാസ്സിൽ പെൺകുട്ടികളോട് മോശമായി പെരുമാറുന്നു.കുട്ടികളെ ജാതി വിളിച്ച് അധിക്ഷേപിക്കുന്നത് പതിവെന്നും പെൺകുട്ടികളുടെ മുഖത്ത് അടിക്കാൻ ശ്രമിച്ചെന്നും പരാതി. ഫിലോസഫി അധ്യാപകനായ ജോൺസനെ തിരെയാണ് പിജി വിദ്യാർഥികൾ ഒന്നടക്കം പരാതിയുമായി രംഗത്തെത്തിയത്.

വിദ്യാർഥികളോടുള്ള ഈ അധ്യാപകന്റെ പെരുമാറ്റം മോശമായ രീതിയിൽ എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നതാണ് അധ്യാപകന്റെ ഹോബി.പെൺകുട്ടികളുടെ മുഖത്ത് അടിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്. വി സിക്കും രജിസ്ട്രാർക്കുമടക്കം വിദ്യാർഥികൾ പരാതി നൽകിയിട്ടും നടപടിയില്ല.പൂർവ്വ വിദ്യാർത്ഥികളും ജോൺസനെതിരെ നിരവധി തവണ പരാതി നൽകിയിട്ടുണ്ട്.

അതേസമയം മറ്റൊരു സംഭവത്തിൽ നാദാപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ആയുർവേദ ഡോക്ടർക്ക് സസ്പെൻഷൻ . വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായത്തിന് പിന്നാലെയാണ് ഡോക്ടറെ സസ്‌പെന്റ് ചെയ്തതായി അധികൃതർ അറിയിച്ചത് . മാഹി കല്ലാട്ട് സ്വദേശി ശ്രാവൺ (25 ) ആണ് പീഡനക്കേസിൽ അറസ്റ്റിലായത്.

പ്രതി വൈദ്യപഠനം പൂർത്തിയാക്കിയിട്ടില്ലെന്നും അതിനാൽ തന്നെ തറാപ്പിസ്റ്റായി ജോലി ചെയ്യുകയാണെന്നും ആശുപത്രിയിലെ സ്ഥിരം ജീവനക്കാരൻ അല്ലെന്നും അധികൃതർ പറയുന്നു. പ്രതിക്കെതിരെ പോക്‌സോ കേസ് ആണ് ചുമത്തിയിട്ടുള്ളത്. ജൂലൈയിൽ അമ്മയ്‌ക്കൊപ്പം ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോള്‍ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. എന്നാൽ കുട്ടി ആശുപത്രിയിൽ എത്തിയത് അവിടെ ജോലി ചെയ്യുന്ന ബന്ധുവിന്റെ കൂടെയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പെൺകുട്ടിയുടെയും ബന്ധുക്കളും പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത നാദാപുരം പൊലീസ് അന്വേഷണം നടത്തിയതോടെയാണ് പ്രതിയെ പിടികൂടി റിമാൻഡ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309655/student-files-complaint-against-teacher-at-thiruvananthapuram-karyavattom-campus)