---
title: "ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്ന കോഴിക്കോട്  ഉള്ള്യേരി സ്വദേശികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് "
english_title: "A car driving on the Marassery-Churram Thusharagiri road caught fire."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309649/a-car-driving-on-the-marassery-churram-thusharagiri-road-caught-fire"
published_at: "2025-08-19T18:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a4747ceed2d_accident.jpg"
keywords: []
---

# ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്ന കോഴിക്കോട്  ഉള്ള്യേരി സ്വദേശികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

> **Lead Summary:** **കോഴിക്കോട്: **താമരശ്ശേരി- ചുരം തുഷാര ഗിരി റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വട്ടച്ചിറയില്‍ വെച്ചാണ് തീപിടിച്ചത്. കാറിന്‍റെ മുന്‍ഭാഗത്ത് നിന്നും പുകയുയര്‍ന്നതോടെ ഉള്ളിലുണ്ടായിരുന്നവര്‍ ഡോര്‍ തുറന്നു പുറത്തിറങ്ങുകയായിരുന്നു.

## Article Content

**കോഴിക്കോട്: **താമരശ്ശേരി- ചുരം തുഷാര ഗിരി റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വട്ടച്ചിറയില്‍ വെച്ചാണ് തീപിടിച്ചത്. കാറിന്‍റെ മുന്‍ഭാഗത്ത് നിന്നും പുകയുയര്‍ന്നതോടെ ഉള്ളിലുണ്ടായിരുന്നവര്‍ ഡോര്‍ തുറന്നു പുറത്തിറങ്ങുകയായിരുന്നു.

പിന്നാലെ തീ ആളി പടർന്നു. മുക്കത്ത് നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഉള്ള്യേരി സ്വദേശികളായ മൂന്ന് പേരായിരുന്നു കാറിലുണ്ടായിരുന്നത്. പെട്ടെന്ന് തന്നെ ഇറങ്ങി ഓടിയതിനാൽ തലനാരിഴയ്ക്കാണ് മൂന്നുപേരും രക്ഷപ്പെട്ടത്.

അതേസമയം കട്ടപ്പന പുലിയന്മല മലയോര ഹൈവേയിൽ ചപ്പാത്ത് കരിന്തരുവിക്ക് സമീപം കെഎസ്ആർടിസി ബസിന് പിന്നിലേക്ക് കാർ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കോഴിമല കാട്ടുമറ്റത്തിൽ സന്തോഷ്‌ (49) ആണ് മരിച്ചത്. പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309649/a-car-driving-on-the-marassery-churram-thusharagiri-road-caught-fire)