---
title: "കെഎസ്ആർടിസി ബസിന് പിന്നിൽ കാറിടിച്ചു കയറി അപകടം; ഒരു മരണം, ഒരാൾക്ക് ​ഗുരുതര പരിക്ക്"
english_title: "Car rams into KSRTC bus; one dead, one seriously injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309644/car-rams-into-ksrtc-bus-one-dead-one-seriously-injured"
published_at: "2025-08-19T18:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a46f1c51647_accident.jpg"
keywords: []
---

# കെഎസ്ആർടിസി ബസിന് പിന്നിൽ കാറിടിച്ചു കയറി അപകടം; ഒരു മരണം, ഒരാൾക്ക് ​ഗുരുതര പരിക്ക്

> **Lead Summary:** കട്ടപ്പന പുലിയന്മല മലയോര ഹൈവേയിൽ ചപ്പാത്ത് കരിന്തരുവിക്ക് സമീപം കെഎസ്ആർടിസി ബസിന് പിന്നിലേക്ക് കാർ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

## Article Content

കട്ടപ്പന പുലിയന്മല മലയോര ഹൈവേയിൽ ചപ്പാത്ത് കരിന്തരുവിക്ക് സമീപം കെഎസ്ആർടിസി ബസിന് പിന്നിലേക്ക് കാർ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

കോഴിമല കാട്ടുമറ്റത്തിൽ സന്തോഷ്‌ (49) ആണ് മരിച്ചത്. പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നത്.

അതേസമയം ഗൂഗിൾ മാപ്പ് വഴി യാത്ര ചെയ്യുമ്പോൾ വഴിതെറ്റുകയോ, പെട്ടെന്ന് വഴി അവസാനിക്കുകയോ ചെയ്ത് ബുദ്ധിമുട്ടനുഭവിച്ചവർ നിരവധിയാണ്. എന്നാൽ ഇനി അത്തരം പ്രശ്‌നങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാൻ സഹായിക്കുന്ന ഒരു പുതിയ ഫീച്ചർ ഗൂഗിൾ മാപ്പിൽ വരുന്നു. അപകടസാധ്യത കൂടുതലുള്ള സ്ഥലങ്ങളെക്കുറിച്ച് (ആക്‌സിഡൻ്റ് ബ്ലാക്ക് സ്പോട്ടുകൾ) മാപ്പ് വഴി ഇനി മുൻകൂട്ടി മുന്നറിയിപ്പ് ലഭിക്കും. ഡൽഹി ട്രാഫിക് പോലീസുമായി ചേർന്നാണ് ഗൂഗിൾ ഈ പദ്ധതിക്ക് തുടക്കമിടുന്നത്.

ഡൽഹിയിൽ വാഹനാപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. 2024-ൽ മാത്രം 1132 വാഹനാപകടങ്ങളും അഞ്ഞൂറോളം മരണങ്ങളും സംഭവിച്ച 111 സ്ഥലങ്ങളാണ് ഡൽഹിയിൽ അപകടമേഖലകളായി (ബ്ലാക്ക് സ്പോട്ടുകൾ) രേഖപ്പെടുത്തിയിട്ടുള്ളത്. ഈ സ്ഥലങ്ങളിലേക്ക് വാഹനം എത്തുന്നതിന് 100 മുതൽ 200 മീറ്റർ മുമ്പ് തന്നെ ഗൂഗിൾ മാപ്പ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകും.

ഇത് യാത്രക്കാർക്ക് കൂടുതൽ ശ്രദ്ധയോടെയും വേഗത കുറച്ചും വാഹനം ഓടിക്കാൻ സഹായിക്കുന്നു. ദേശീയപാതകളിൽ ഇതുപോലെ 5,800-ലധികം അപകടമേഖലകൾ കണ്ടെത്തിയിട്ടുണ്ട്. ഈ പുതിയ സംവിധാനത്തിലൂടെ ഈ വർഷം റോഡപകടങ്ങൾ 10% വരെ കുറയ്ക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഈ ഫീച്ചർ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമ്പോൾ യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതമായ യാത്രാനുഭവം ലഭിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309644/car-rams-into-ksrtc-bus-one-dead-one-seriously-injured)