---
title: " ഗൂഗിൾ മാപ്പ് ഇനി നിങ്ങളെ അപകടത്തിൽ ചാടിക്കില്ല; ആക്‌സിഡൻ്റ് ബ്ലാക്ക് സ്പോട്ട് അലേർട്ടുകൾ വരുന്നു"
english_title: "Google Maps will no longer jump you into danger Accident black spot alerts are coming"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309630/google-maps-will-no-longer-jump-you-into-danger-accident-black-spot-alerts-are-coming"
published_at: "2025-08-19T16:44:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a45da27d811_534894.jpg"
keywords: []
---

#  ഗൂഗിൾ മാപ്പ് ഇനി നിങ്ങളെ അപകടത്തിൽ ചാടിക്കില്ല; ആക്‌സിഡൻ്റ് ബ്ലാക്ക് സ്പോട്ട് അലേർട്ടുകൾ വരുന്നു

> **Lead Summary:** **​** ഗൂഗിൾ മാപ്പ് വഴി യാത്ര ചെയ്യുമ്പോൾ വഴിതെറ്റുകയോ, പെട്ടെന്ന് വഴി അവസാനിക്കുകയോ ചെയ്ത് ബുദ്ധിമുട്ടനുഭവിച്ചവർ നിരവധിയാണ്. എന്നാൽ ഇനി അത്തരം പ്രശ്‌നങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാൻ സഹായിക്കുന്ന ഒരു പുതിയ ഫീച്ചർ ഗൂഗിൾ മാപ്പിൽ വരുന്നു. അപകടസാധ്യത കൂടുതലുള്ള സ്ഥലങ്ങളെക്കുറിച്ച് (ആക്‌സിഡൻ്റ് ബ്ലാക്ക് സ്പോട്ടുകൾ) മാപ്പ് വഴി ഇനി മുൻകൂട്ടി മുന്നറിയിപ്പ് ലഭിക്കും. ഡൽഹി ട്രാഫിക് പോലീസുമായി ചേർന്നാണ് ഗൂഗിൾ ഈ പദ്ധതിക്ക് തുടക്കമിടുന്നത്.

## Article Content

**​** ഗൂഗിൾ മാപ്പ് വഴി യാത്ര ചെയ്യുമ്പോൾ വഴിതെറ്റുകയോ, പെട്ടെന്ന് വഴി അവസാനിക്കുകയോ ചെയ്ത് ബുദ്ധിമുട്ടനുഭവിച്ചവർ നിരവധിയാണ്. എന്നാൽ ഇനി അത്തരം പ്രശ്‌നങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാൻ സഹായിക്കുന്ന ഒരു പുതിയ ഫീച്ചർ ഗൂഗിൾ മാപ്പിൽ വരുന്നു. അപകടസാധ്യത കൂടുതലുള്ള സ്ഥലങ്ങളെക്കുറിച്ച് (ആക്‌സിഡൻ്റ് ബ്ലാക്ക് സ്പോട്ടുകൾ) മാപ്പ് വഴി ഇനി മുൻകൂട്ടി മുന്നറിയിപ്പ് ലഭിക്കും. ഡൽഹി ട്രാഫിക് പോലീസുമായി ചേർന്നാണ് ഗൂഗിൾ ഈ പദ്ധതിക്ക് തുടക്കമിടുന്നത്.

​ഡൽഹിയിൽ വാഹനാപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. 2024-ൽ മാത്രം 1132 വാഹനാപകടങ്ങളും അഞ്ഞൂറോളം മരണങ്ങളും സംഭവിച്ച 111 സ്ഥലങ്ങളാണ് ഡൽഹിയിൽ അപകടമേഖലകളായി (ബ്ലാക്ക് സ്പോട്ടുകൾ) രേഖപ്പെടുത്തിയിട്ടുള്ളത്. ഈ സ്ഥലങ്ങളിലേക്ക് വാഹനം എത്തുന്നതിന് 100 മുതൽ 200 മീറ്റർ മുമ്പ് തന്നെ ഗൂഗിൾ മാപ്പ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകും.

ഇത് യാത്രക്കാർക്ക് കൂടുതൽ ശ്രദ്ധയോടെയും വേഗത കുറച്ചും വാഹനം ഓടിക്കാൻ സഹായിക്കുന്നു. ദേശീയപാതകളിൽ ഇതുപോലെ 5,800-ലധികം അപകടമേഖലകൾ കണ്ടെത്തിയിട്ടുണ്ട്. ഈ പുതിയ സംവിധാനത്തിലൂടെ ഈ വർഷം റോഡപകടങ്ങൾ 10% വരെ കുറയ്ക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഈ ഫീച്ചർ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമ്പോൾ യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതമായ യാത്രാനുഭവം ലഭിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309630/google-maps-will-no-longer-jump-you-into-danger-accident-black-spot-alerts-are-coming)