---
title: "പ്രായപൂർത്തിയാവാത്ത വിദ്യാർഥിക്കെതിരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ കോഴിക്കോട് സ്വദേശി അറസ്റ്റിൽ"
english_title: "Sexual assault on minor student Kozhikode native arrested in POCSO case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309620/sexual-assault-on-minor-student-kozhikode-native-arrested-in-pocso-case"
published_at: "2025-08-19T16:07:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a4540d1a0e1_ghfghyu.jpg"
keywords: []
---

# പ്രായപൂർത്തിയാവാത്ത വിദ്യാർഥിക്കെതിരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** ) ** വിദ്യാർഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾ അറസ്റ്റിലായി. കോഴിക്കോട് നല്ലളം സ്വദേശി ഹനീഫ ആണ് പിടിയിലായത്. ഫറോക്ക് പൊലീസ് പോക്സോ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** ) ** വിദ്യാർഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾ അറസ്റ്റിലായി. കോഴിക്കോട് നല്ലളം സ്വദേശി ഹനീഫ ആണ് പിടിയിലായത്. ഫറോക്ക് പൊലീസ് പോക്സോ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വിദ്യാർഥിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത്​ അന്വേഷിച്ചുവരികയായിരുന്നു. പ്രായപൂർത്തിയാവാത്ത വിദ്യാർഥിയെ പ്രലോഭിപ്പിച്ച് ഫറോക്കിലെ ടൂറിസ്റ്റ് ഹോമിൽ പ്രതി ലൈംഗികാത്രിക്രമം നടത്തുകയായിരുന്നു. ഇക്കാര്യം പുറത്ത് പറയാതിരിക്കുന്നതിന്​ പണം നൽകിയതായും പൊലീസ്​ പറഞ്ഞു.

ഫറോക്ക് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്തിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ അനൂപും സംഘവും ചേർന്ന് പ്രതിയെ അരീക്കാട് വെച്ചാണ്​ കസ്റ്റഡിയിലെടുത്തത്​. പ്രതിയെ കോടതിയിൽ ഹാജരാക്കി.

മറ്റൊരു സംഭവത്തിൽ നാദാപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ആയുർവേദ ഡോക്ടർക്ക് സസ്പെൻഷൻ . വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് ഡോക്ടറെ സസ്‌പെന്റ് ചെയ്തതായി അധികൃതർ അറിയിച്ചത് . മാഹി കല്ലാട്ട് സ്വദേശി ശ്രാവൺ (25 ) ആണ് പീഡനക്കേസിൽ അറസ്റ്റിലായത്.

പ്രതി വൈദ്യപഠനം പൂർത്തിയാക്കിയിട്ടില്ലെന്നും അതിനാൽ തന്നെ തറാപ്പിസ്റ്റായി ജോലി ചെയ്യുകയാണെന്നും ആശുപത്രിയിലെ സ്ഥിരം ജീവനക്കാരൻ അല്ലെന്നും അധികൃതർ പറയുന്നു. പ്രതിക്കെതിരെ പോക്‌സോ കേസ് ആണ് ചുമത്തിയിട്ടുള്ളത്.

ജൂലൈയിൽ അമ്മയ്‌ക്കൊപ്പം ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോള്‍ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. എന്നാൽ കുട്ടി ആശുപത്രിയിൽ എത്തിയത് അവിടെ ജോലി ചെയ്യുന്ന ബന്ധുവിന്റെ കൂടെയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പെൺകുട്ടിയുടെയും ബന്ധുക്കളും പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത നാദാപുരം പൊലീസ് അന്വേഷണം നടത്തിയതോടെയാണ് പ്രതിയെ പിടികൂടി റിമാൻഡ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309620/sexual-assault-on-minor-student-kozhikode-native-arrested-in-pocso-case)