---
title: "വ്യാജൻ വിപണിയിൽ: ലാബൂബൂവിനെ അനുകരിച്ച് 'ലഫൂഫൂ'"
english_title: "Fake 'Lafufu' on the market, imitating 'Labuboo'"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309613/fake-lafufu-on-the-market-imitating-labuboo"
published_at: "2025-08-19T15:46:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a44f04025d5_laby.jpg"
keywords: []
---

# വ്യാജൻ വിപണിയിൽ: ലാബൂബൂവിനെ അനുകരിച്ച് 'ലഫൂഫൂ'

> **Lead Summary:** **[** വിപണിയിൽ ഇപ്പോൾ ട്രെൻഡിങ്ങാണ് ലാബൂബൂ പാവകൾ. പേടിപ്പെടുത്തുന്ന മുഖവും പുറത്തേക്ക് ഉന്തിയ പല്ലുകളും ഇവയുടെ പ്രത്യേകതയാണ്. ഹാൻഡ്ബാഗിൽ തൂക്കാനും വീടുകളിൽ അലങ്കരിക്കാനും ഇവയെ ഇഷ്ടപ്പെടുന്ന ഒരു വലിയ ആരാധകർ തന്നെയുണ്ട്.ചൈനീസ് ആർട്ടിസ്റ്റ് കസെ വെങ് ആണ് ലാബൂബൂവിനെ സൃഷ്ടിച്ചത്.

## Article Content

**[** വിപണിയിൽ ഇപ്പോൾ ട്രെൻഡിങ്ങാണ് ലാബൂബൂ പാവകൾ. പേടിപ്പെടുത്തുന്ന മുഖവും പുറത്തേക്ക് ഉന്തിയ പല്ലുകളും ഇവയുടെ പ്രത്യേകതയാണ്. ഹാൻഡ്ബാഗിൽ തൂക്കാനും വീടുകളിൽ അലങ്കരിക്കാനും ഇവയെ ഇഷ്ടപ്പെടുന്ന ഒരു വലിയ ആരാധകർ തന്നെയുണ്ട്.ചൈനീസ് ആർട്ടിസ്റ്റ് കസെ വെങ് ആണ് ലാബൂബൂവിനെ സൃഷ്ടിച്ചത്.

ലാബൂബൂവിന്റെ ഈ പ്രശസ്തി മുതലെടുത്ത് ചിലർ വ്യാജ ഉത്പന്നങ്ങൾ ഇറക്കിത്തുടങ്ങി. ലാബൂബൂവിനെ അനുകരിച്ച് വിപണിയിലെത്തിയ ഈ പാവകൾക്ക് 'ലഫുഫു' (Lafufu) എന്നാണ് പേരിട്ടിരിക്കുന്നത്. കാഴ്ചയിൽ ലാബൂബൂവിനോട് സാമ്യമുണ്ടെങ്കിലും ഇവ സുരക്ഷിതമല്ല. മാർക്കറ്റിൽ ലഫുഫു ധാരാളമായി എത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇംഗ്ലണ്ടിലെ നോർത്ത് ഈസ്റ്റ് ലിങ്കൺഷെയറിലെ ട്രേഡിങ് സ്റ്റോൻഡേർഡ് ഓഫീസർമാർ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ്.

ലഫുഫുവും ലബുബുവും പെട്ടെന്ന് കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത തരത്തിലാണ് നിർമിച്ചിരിക്കുന്നത്. പക്ഷേ ഒരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ലഫുഫുവിന്റെ നിർമിതി. കാണുമ്പോൾ ലബുബുവിനെ പോലെ തോന്നുമെങ്കിലും ഇവ കുട്ടികൾക്ക് കളിക്കാൻ കൊടുക്കുന്നത് അപകടത്തിനിടയാക്കുമെന്നാണ് മുന്നറിയിപ്പ്.

ഇവയുടെ ഭാഗങ്ങൾ എളുപ്പത്തിൽ ഇളകിപ്പോകാൻ സാധ്യതയുണ്ടെന്നും, അത് കൊച്ചുകുട്ടികൾ വിഴുങ്ങി അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്നും ഇംഗ്ലണ്ടിലെ ട്രേഡിങ് സ്റ്റാൻഡേർഡ്സ് ഓഫീസർമാർ മുന്നറിയിപ്പ് നൽകി. സി ഇ , യു കെ സി എ പോലുള്ള സുരക്ഷാ മാർക്കുകൾ , നിർമ്മാതാവിന്റെ വിവരങ്ങളോ ഈ ഉൽപ്പന്നങ്ങളിൽ ഇല്ല. വിലക്കുറവ് കാരണം ആളുകൾ ആകർഷിക്കപ്പെടാൻ സാധ്യതയുണ്ടെങ്കിലും, യഥാർത്ഥ ലാബൂബൂ കളിപ്പാട്ടങ്ങൾ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് നിർമ്മിക്കുന്നതെന്നും മുന്നറിയിപ്പിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309613/fake-lafufu-on-the-market-imitating-labuboo)