---
title: "കൂട്ടുകാർക്കൊപ്പം ഇരിക്കുമ്പോൾ കാൽവഴുതി വെള്ളത്തിലേക്ക് വീണു; ഒഴുക്കിൽപ്പെട്ട യുവാവ് മുങ്ങിമരിച്ചു"
english_title: "A young man drowned after slipping into the water while sitting with his friends"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309608/a-young-man-drowned-after-slipping-into-the-water-while-sitting-with-his-friends"
published_at: "2025-08-19T15:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a449c4c09ef_6765.jpg"
keywords: []
---

# കൂട്ടുകാർക്കൊപ്പം ഇരിക്കുമ്പോൾ കാൽവഴുതി വെള്ളത്തിലേക്ക് വീണു; ഒഴുക്കിൽപ്പെട്ട യുവാവ് മുങ്ങിമരിച്ചു

> **Lead Summary:** **തിരുവല്ല: ( **[www.truevisionnews.com]** )** തിരുവല്ല ഇരവിപേരൂർ പൂവപ്പുഴ തടയണയ്ക്ക് സമീപം മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട് യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇരവിപേരൂർ പൂവപ്പുഴ സ്വദേശി അശ്വിൻ ആണ് മരിച്ചത്. 24 വയസായിരുന്നു.

## Article Content

**തിരുവല്ല: ( **[www.truevisionnews.com]** )** തിരുവല്ല ഇരവിപേരൂർ പൂവപ്പുഴ തടയണയ്ക്ക് സമീപം മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട് യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇരവിപേരൂർ പൂവപ്പുഴ സ്വദേശി അശ്വിൻ ആണ് മരിച്ചത്. 24 വയസായിരുന്നു.

ഇന്നലെ രാത്രി 11.30 ഓടെയാണ് അശ്വിനെ ഒഴുക്കിൽപ്പെട്ട് കാണാതായത്. കൂട്ടുകാർക്കൊപ്പം ഇരിക്കുമ്പോൾ കാൽവഴുതി വെള്ളത്തിലേക്ക് വീണു എന്നാണ് ഒപ്പം ഉണ്ടായിരുന്നവരുടെ മൊഴി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മറ്റൊരു സംഭവത്തിൽ വടക്കാഞ്ചേരിയിൽ ട്രാൻസ്ഫോമറിലെ അറ്റകുറ്റപ്പണിക്കിടയിൽ വൈദ്യുതി ജീവനക്കാരന് ഷോക്കേറ്റു. കാഞ്ഞിരക്കോട് കൊടുമ്പ് സ്വദേശി പ്രസാദിനാണ് ( 39) പരുക്കേറ്റത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പൊതുമരാമത്ത് വകുപ്പിന്റെ കാന നിര്‍മാണത്തെ തുടര്‍ന്ന് ട്രാന്‍സ്‌ഫോര്‍മറുമായി ബന്ധപ്പെട്ട അറ്റകുറ്റ പണിക്കിടെയാണ് അപകടമുണ്ടായത്.

ട്രാൻസ്ഫോർമറിൻ്റെ ഗ്രില്ലുകൾ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു ജോലിക്കിടെയാണ് അപകടം സംഭവിച്ചത്. കൂടെയുണ്ടായിരുന്നവർ ലൈനിന് മുകളിൽ നിന്നിരുന്ന പ്രസാദിനെ കയർകെട്ടി താഴെയിറക്കി. പ്രസാദിനെ ഓട്ടുപാറ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309608/a-young-man-drowned-after-slipping-into-the-water-while-sitting-with-his-friends)