---
title: "വാഹനപ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത....! കാര്‍, ബൈക്ക് എന്നിവ വാങ്ങാന്‍ പ്ലാനുണ്ടോ..? വിലക്കുറവിന്റെ ആനുകൂല്യം ലഭിച്ചേക്കുമെന്ന് സൂചന"
english_title: "Good news for car enthusiasts Planning to buy a car or bike There are indications that you may benefit from the price reduction"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309543/good-news-for-car-enthusiasts-planning-to-buy-a-car-or-bike-there-are-indications-that-you-may-benefit-from-the-price-reduction"
published_at: "2025-08-19T12:28:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a420fca7a98_yyyy89.jpg"
keywords: []
---

# വാഹനപ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത....! കാര്‍, ബൈക്ക് എന്നിവ വാങ്ങാന്‍ പ്ലാനുണ്ടോ..? വിലക്കുറവിന്റെ ആനുകൂല്യം ലഭിച്ചേക്കുമെന്ന് സൂചന

> **Lead Summary:** **( **[www.truevisionnews.com]** ) ** കാര്‍, ബൈക്ക് എന്നിവ വാങ്ങാന്‍ പ്ലാന്‍ ചെയ്യുന്നുണ്ടോ നിങ്ങള്‍?. എന്നാല്‍ നിങ്ങള്‍ക്കൊരു സന്തോഷ വാര്‍ത്ത. ഉടന്‍ തന്നെ വിലക്കുറവിന്റെ ആനുകൂല്യം ലഭിച്ചേക്കാമെന്നാണ് സൂചന. ജിഎസ്ടി കുറയ്ക്കുന്നത് സംബന്ധിച്ച് ധനമന്ത്രാലയം തങ്ങളുടെ നിര്‍ദ്ദേശം ജിഎസ്ടി കൗണ്‍സിലിന് കൈമാറി.

## Article Content

**( **[www.truevisionnews.com]** ) ** കാര്‍, ബൈക്ക് എന്നിവ വാങ്ങാന്‍ പ്ലാന്‍ ചെയ്യുന്നുണ്ടോ നിങ്ങള്‍?. എന്നാല്‍ നിങ്ങള്‍ക്കൊരു സന്തോഷ വാര്‍ത്ത. ഉടന്‍ തന്നെ വിലക്കുറവിന്റെ ആനുകൂല്യം ലഭിച്ചേക്കാമെന്നാണ് സൂചന. ജിഎസ്ടി കുറയ്ക്കുന്നത് സംബന്ധിച്ച് ധനമന്ത്രാലയം തങ്ങളുടെ നിര്‍ദ്ദേശം ജിഎസ്ടി കൗണ്‍സിലിന് കൈമാറി.

നിലവിലുള്ള നാല്-തട്ടുകളായുള്ള നികുതി സമ്പ്രദായം മാറ്റി, എല്ലാ ഉത്പന്നങ്ങള്‍ക്കും 5% ശതമാനം , 18% ശതമാനം എന്നിങ്ങനെ ലളിതമായ രണ്ട്-സ്ലാബ് ഘടന കൊണ്ടുവരാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ വിവരം ഐഎഎന്‍എസാണ് റിപ്പോര്‍ട്ട് ചെയ്തത്.

**കാര്‍, ബൈക്ക് ജിഎസ്ടി കുറയ്ക്കുമ്പോള്‍ ആര്‍ക്കൊക്കെ, എങ്ങനെ പ്രയോജനപ്പെടും?**

പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് നിലവില്‍ 28% ജിഎസ്ടിക്ക് പുറമെ, എഞ്ചിന്റെ വലിപ്പം, നീളം, വാഹനത്തിന്റെ മറ്റ് ഘടകങ്ങള്‍ എന്നിവ അനുസരിച്ച് 1% ശതമാനം മുതല്‍ 22% ശതമാനം വരെ കോമ്പന്‍സേഷന്‍ സെസ്സും ഈടാക്കുന്നുണ്ട്. ഇതിന്റെ ഫലമായി കാറുകള്‍ക്ക് മൊത്തം 50% വരെ നികുതി ഈടാക്കി വരുന്നു. അതേസമയം, ഇലക്ട്രിക് കാറുകള്‍ക്ക് സെസ് ഈടാക്കാതെ 5% ശതമാനം ജിഎസ്ടി മാത്രമാണുള്ളത്.

ഇരുചക്രവാഹനങ്ങള്‍ക്ക് നിലവില്‍ 28% ജിഎസ്ടിയാണ് ബാധകമാക്കിയിട്ടുള്ളത്. എന്‍ട്രി ലെവല്‍, മിഡ്-സെഗ്മെന്റ് ബൈക്കുകള്‍ക്ക് (350 സിസി വരെ) സെസ് ഇല്ല. എന്നാല്‍ 350 സിസിക്ക് മുകളിലുള്ള വലിയ ബൈക്കുകള്‍ക്ക് 3% ശതമാനം അധിക സെസ് ഈടാക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309543/good-news-for-car-enthusiasts-planning-to-buy-a-car-or-bike-there-are-indications-that-you-may-benefit-from-the-price-reduction)