---
title: "സദ്യയിലെ സുന്ദരി ബീറ്റ്റൂട്ട് പച്ചടി ഉണ്ടാക്കിയാല്ലോ ?"
english_title: "Beetroot pachadi Recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309542/beetroot-pachadi-recipe"
published_at: "2025-08-19T12:27:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a42065b3ff5_beet.jpg"
keywords: []
---

# സദ്യയിലെ സുന്ദരി ബീറ്റ്റൂട്ട് പച്ചടി ഉണ്ടാക്കിയാല്ലോ ?

> **Lead Summary:** **[** സദ്യയിലെ പ്രധാന താരങ്ങളിൽ ഒന്നാണ് ബീറ്റ്റൂട്ട് പച്ചടി, ഇതിന്റെ ആകർഷകമായ നിറവും രുചിയും കൊണ്ട് ഏവരുടെയും മനം കവരും . വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഈ വിഭവം, ഊണിന് ഒരു പ്രത്യേക ഭംഗിയും രുചിയും നൽകുന്നു.എങ്കിൽ ഒന്ന് ഉണ്ടാക്കിനോക്കിയല്ലോ ?

## Article Content

**[** സദ്യയിലെ പ്രധാന താരങ്ങളിൽ ഒന്നാണ് ബീറ്റ്റൂട്ട് പച്ചടി, ഇതിന്റെ ആകർഷകമായ നിറവും രുചിയും കൊണ്ട് ഏവരുടെയും മനം കവരും . വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഈ വിഭവം, ഊണിന് ഒരു പ്രത്യേക ഭംഗിയും രുചിയും നൽകുന്നു.എങ്കിൽ ഒന്ന് ഉണ്ടാക്കിനോക്കിയല്ലോ ?

**ആവശ്യമായ ചേരുവകൾ:**

*തേങ്ങ ചിരകിയത് - ¾ കപ്പ്*

*പച്ചമുളക് - 3 എണ്ണം*

*ഇഞ്ചി - ½ ഇഞ്ച് കഷ്ണം*

*ഉപ്പ് - ¾ ടീസ്പൂൺ*

*വെള്ളം - ¼ കപ്പ് *

*ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തത് - 2 കപ്പ് *

*ഉപ്പ് - 1 ടീസ്പൂൺ*

*വെള്ളം - ¼ കപ്പ് *

*തൈര് (ഇടത്തരം പുളിയുള്ളത്) - 1½ കപ്പ് *

*താളിക്കാൻ:*

*വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ*

*കടുക് - ½ ടീസ്പൂൺ*

*ഉണക്കമുളക് - 3 എണ്ണം*

*കറിവേപ്പില - 2 തണ്ട്*

**തയ്യാറാക്കുന്ന വിധം:**

ആദ്യം അരപ്പ് തയ്യാറാക്കാം മിക്സിയുടെ ചെറിയ ജാറിലേക്ക് മുക്കാൽ കപ്പ് തേങ്ങ ചിരകിയത്, മൂന്ന് പച്ചമുളക്, ചെറിയ കഷ്ണം ഇഞ്ചി, മുക്കാൽ ടീസ്പൂൺ ഉപ്പ്, കാൽകപ്പ് വെള്ളം എന്നിവ ചേർത്ത് നല്ല മിനുസമാർന്ന പേസ്റ്റായി അരച്ചെടുത്ത് മാറ്റിവെക്കുക. ബീറ്റ്റൂട്ട് വേവിക്കാൻ ഒരു പാനിൽ രണ്ട് കപ്പ് ഗ്രേറ്റ് ചെയ്ത ബീറ്റ്റൂട്ട്, ഒരു ടീസ്പൂൺ ഉപ്പ്, കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് ഇളക്കുക.

ഇത് തിളയ്ക്കാൻ തുടങ്ങുമ്പോൾ തീ കുറച്ച് മീഡിയം ഫ്ലെയ്മിൽ വെച്ച് അടച്ചുവെച്ച് മൂന്ന് മിനിറ്റ് വേവിക്കുക. തുറന്ന് ഇളക്കിയ ശേഷം വീണ്ടും അടച്ചുവെച്ച് മൂന്ന് മിനിറ്റ് കൂടി വേവിക്കുക. വെള്ളം വറ്റി ബീറ്റ്റൂട്ട് വെന്തു കഴിയുമ്പോൾ അരച്ചുവെച്ച തേങ്ങാക്കൂട്ട് ചേർക്കുക. ഏകദേശം ഒരു മിനിറ്റ് നേരം മീഡിയം തീയിൽ വെച്ച് തുടർച്ചയായി ഇളക്കി തേങ്ങയുടെ പച്ചമണം മാറ്റുക. അതിനുശേഷം സ്റ്റൗ ഓഫ് ചെയ്യുക.

ശേഷം അധികം പുളിയില്ലാത്തതും കട്ടയില്ലാതെ ഉടച്ചതുമായ തൈര് ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. താളിക്കാൻമറ്റൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച്തീ  കുറച്ച ശേഷം ഉണക്കമുളകും കറിവേപ്പിലയും ചേർത്ത് ചെറുതായി മൂപ്പിക്കുക. ഈ താളിച്ചത് പച്ചടിയിലേക്ക് ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. രുചികരമായ ബീറ്റ്റൂട്ട് പച്ചടി തയ്യാർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309542/beetroot-pachadi-recipe)