---
title: "പി കൃഷ്ണപിള്ള അനുസ്മരണം, തന്നെ ക്ഷണിച്ചില്ല, അതൃപ്‌തി പരസ്യമാക്കി ജി സുധാകരൻ"
english_title: "G Sudhakaran expresses dissatisfaction at P Krishna Pillai memorial he was not invited"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309518/g-sudhakaran-expresses-dissatisfaction-at-p-krishna-pillai-memorial-he-was-not-invited"
published_at: "2025-08-19T11:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a4113ad4c9d_gfhfgh.jpg"
keywords: []
---

# പി കൃഷ്ണപിള്ള അനുസ്മരണം, തന്നെ ക്ഷണിച്ചില്ല, അതൃപ്‌തി പരസ്യമാക്കി ജി സുധാകരൻ

> **Lead Summary:** **ആലപ്പുഴ: ( **[www.truevisionnews.com]** )** പി കൃഷ്ണപിള്ള അനുസ്മരണത്തിന് ക്ഷണിക്കാത്തതിൽ അതൃപ്‌തി പരസ്യമാക്കി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. വിഎസ്സിന് വയ്യാതായതിനു ശേഷം താനായിരുന്നു ഉദ്ഘാടകനെന്നും മാറ്റം ഉണ്ടായത് ഇത്തവണയാണെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോ​ഗിക അനുസ്മരണ പരിപാടി കഴിഞ്ഞ ശേഷം ഒറ്റയ്ക്ക് വലിയ ചുടുകാടിൽ എത്തുകയായിരുന്നു. ഓട്ടോറിക്ഷയിലാണ് എത്തിയത് ജി സുധാകരൻ പറഞ്ഞു.

## Article Content

**ആലപ്പുഴ: ( **[www.truevisionnews.com]** )** പി കൃഷ്ണപിള്ള അനുസ്മരണത്തിന് ക്ഷണിക്കാത്തതിൽ അതൃപ്‌തി പരസ്യമാക്കി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. വിഎസ്സിന് വയ്യാതായതിനു ശേഷം താനായിരുന്നു ഉദ്ഘാടകനെന്നും മാറ്റം ഉണ്ടായത് ഇത്തവണയാണെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോ​ഗിക അനുസ്മരണ പരിപാടി കഴിഞ്ഞ ശേഷം ഒറ്റയ്ക്ക് വലിയ ചുടുകാടിൽ എത്തുകയായിരുന്നു. ഓട്ടോറിക്ഷയിലാണ് എത്തിയത് ജി സുധാകരൻ പറഞ്ഞു.

ആലപ്പുഴയിൽ ജില്ലാ നേതൃത്വത്തിൽ നിന്നും കഴിഞ്ഞ കുറേ കാലമായി ജി സുധാകരൻ അവ​ഗണന നേരിടുകയാണ്. പാർട്ടി സമ്മേളനങ്ങളിലടക്കം ഈ അവ​ഗണന പ്രകടവുമായിരുന്നു. പി കൃഷ്ണപിള്ള അനുസ്മരണ ദിനത്തിൽ സാധാരണ നിലയിൽ വിഎസ്സിന് സുഖമില്ലായതിന് ശേഷം ജി സുധാകരൻ ആയിരുന്നു ഉദ്ഘാടകനായി എത്തിയിരുന്നത്.

എല്ലാ ആ​ഗസ്റ്റ് 19നും അവിടെ എത്തുകയും ഉദ്ഘാടന കർമം നിർവഹിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇത്തവണ പരിപാടിക്ക് ക്ഷണം പോലുമില്ലാത്ത സാഹചര്യത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ന് ഔദ്യോ​ഗിക പരിപാടി വലിയ ചുടുകാടിൽ വെച്ച് നടന്നിരുന്നു.

അതിൽ എളമരം കരീം ആയിരുന്നു ഉദ്ഘാടകനായി എത്തിയത്. മന്ത്രി സജി ചെറിയാൻ ഉൾപ്പടെയുള്ള നേതാക്കളും പരിപാടിയിൽ പങ്കെടുത്തിരുന്നു. ഔദ്യോ​ഗിക പരിപാടിക്ക് ശേഷം നേതാക്കളെല്ലാം പോയതിനുശേഷമാണ് ജി സുധാകരൻ ഓട്ടോറിക്ഷയിൽ എത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309518/g-sudhakaran-expresses-dissatisfaction-at-p-krishna-pillai-memorial-he-was-not-invited)