---
title: "വീണ്ടും മേഘവിസ്‌ഫോടനം; ഹിമാചൽ പ്രദേശിൽ കൃഷിയിടങ്ങളിൽ വ്യാപക നാശം "
english_title: "Again cloudburst widespread damage in agricultural fields in Himachal Pradesh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309490/again-cloudburst-widespread-damage-in-agricultural-fields-in-himachal-pradesh"
published_at: "2025-08-19T09:29:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a3f7160d2d4_54663.jpg"
keywords: []
---

# വീണ്ടും മേഘവിസ്‌ഫോടനം; ഹിമാചൽ പ്രദേശിൽ കൃഷിയിടങ്ങളിൽ വ്യാപക നാശം 

> **Lead Summary:** **ഷിംല: **ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ ലാഗ് താഴ്‌വരയിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും ഉണ്ടായി. ഇതിനെ തുടർന്ന് നിരവധി കടകളും കൃഷിയിടങ്ങളും ഒലിച്ചുപോയി. തുടർച്ചയായ മേഘവിസ്ഫോടനങ്ങൾ കാരണം റോഡുകളും പാലങ്ങളും തകരുകയും വൈദ്യുതി ലൈനുകൾ പൊട്ടുകയും ചെയ്തതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.

## Article Content

**ഷിംല: **ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ ലാഗ് താഴ്‌വരയിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും ഉണ്ടായി. ഇതിനെ തുടർന്ന് നിരവധി കടകളും കൃഷിയിടങ്ങളും ഒലിച്ചുപോയി. തുടർച്ചയായ മേഘവിസ്ഫോടനങ്ങൾ കാരണം റോഡുകളും പാലങ്ങളും തകരുകയും വൈദ്യുതി ലൈനുകൾ പൊട്ടുകയും ചെയ്തതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.

ഡൽഹിയിൽ യമുനാ നദിയിലെ ജലനിരപ്പ് അപകട നിലക്ക് മുകളിലാണ്. ഹരിയാനയിലെ യമുനാനഗറിലുള്ള ഹത്നികുണ്ഡ് ബാരേജിന്റെ 18 ഗേറ്റുകളും തുറന്നുവിട്ടതാണ് ജലനിരപ്പ് ഉയരാൻ കാരണം. ഡൽഹിയിൽ പ്രളയ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

കൂടാതെ യമുനാ ബസാറിലെ വീടുകളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. ​ഹരിദ്വാറിലെ ഗംഗാ നദിയിലെ ജലനിരപ്പും അപകട നിലക്ക് മുകളിലാണ്. സമീപ പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മൺസൂൺ ശക്തി പ്രാപിച്ചതോടെ ഈ പ്രദേശങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അപകട മേഖലകളായി മാറിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309490/again-cloudburst-widespread-damage-in-agricultural-fields-in-himachal-pradesh)