---
title: "പരാതികൾ മേലധികാരികളെ അറിയിക്കണം, പരസ്യമായി പ്രതികരിച്ചാൽ നടപടിയെടുക്കും; മുന്നറിയിപ്പുമായി തിരു: മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ"
english_title: "Complaints should be reported to the authorities action will be taken if there is a public response warns Tiru Medical College Principal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309474/complaints-should-be-reported-to-the-authorities-action-will-be-taken-if-there-is-a-public-response-warns-tiru-medical-college-principal"
published_at: "2025-08-19T08:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a3e8f67f6b7_8y9778.jpg"
keywords: []
---

# പരാതികൾ മേലധികാരികളെ അറിയിക്കണം, പരസ്യമായി പ്രതികരിച്ചാൽ നടപടിയെടുക്കും; മുന്നറിയിപ്പുമായി തിരു: മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ

> **Lead Summary:** **തിരുവനന്തപുരം: ** ഡോ. ഹാരിസ് ചിറക്കലിന്റെയും ഡോ മോഹൻദാസിന്റെയും പ്രതികരണങ്ങൾ കണക്കിലെടുത്ത് പരസ്യ പ്രതികരണത്തിന് വിലക്കുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നടപടിയെടുത്തിരിക്കുകയാണ്. വകുപ്പ് മേധാവികളുടെ യോഗത്തിലാണ് മുന്നറിയിപ്പ് നൽകിയത്. പരാതികളുണ്ടെങ്കിൽ മേലധികാരികളെ അറിയിക്കണം. ഇനി പരസ്യമായി പ്രതികരിച്ചാൽ നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: ** ഡോ. ഹാരിസ് ചിറക്കലിന്റെയും ഡോ മോഹൻദാസിന്റെയും പ്രതികരണങ്ങൾ കണക്കിലെടുത്ത് പരസ്യ പ്രതികരണത്തിന് വിലക്കുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നടപടിയെടുത്തിരിക്കുകയാണ്. വകുപ്പ് മേധാവികളുടെ യോഗത്തിലാണ് മുന്നറിയിപ്പ് നൽകിയത്. പരാതികളുണ്ടെങ്കിൽ മേലധികാരികളെ അറിയിക്കണം. ഇനി പരസ്യമായി പ്രതികരിച്ചാൽ നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എല്ലാ വകുപ്പ് മേധാവികൾക്കുമായാണ് പ്രിൻസിപ്പൽ പികെ ജബ്ബാർ മുന്നറിയിപ്പ് നൽകിയത്. മരണാനന്തര അവയവ മാറ്റത്തിൽ 2017ന് ശേഷം യാതൊരു പുരോ​ഗതിയും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ് സർക്കാരിനെതിരെ ഡോ മോഹൻദാസ് വിമർശിച്ചിരുന്നു. മരിച്ച രണ്ട് മുൻ വകുപ്പ് മേധാവികളുടെ ഫോട്ടോ സഹിതം പങ്കുവെച്ചുകൊണ്ടായിരുന്നു ഡോ മോഹൻദാസിന്റെ വിമർശനം.

പിന്നീട് പോസ്റ്റ് പിൻവലിക്കുകയും, പിന്നാലെ മെമ്മോ ലഭിക്കുകയുമായിരുന്നു. മേലധികാരികളോട് പല തവണ പറഞ്ഞിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് പരസ്യ പ്രതികരണം നടത്തുന്നതെന്ന് ഡോ. ഹാരിസ് ചിറക്കൽ പറഞ്ഞിരുന്നു. വകുപ്പ് മേധാവികളായ ഡോ. ഹാരിസ് ചിറക്കലിന്റെയും ഡോ മോഹൻദാസിന്റെയും പ്രതികരണങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309474/complaints-should-be-reported-to-the-authorities-action-will-be-taken-if-there-is-a-public-response-warns-tiru-medical-college-principal)