---
title: "കറിവേപ്പില ഇനി എടുത്തു കളയരുത്, ചില്ലറക്കാരനല്ല ഇവൻ, ഗുണങ്ങൾ..."
english_title: "Benefits of curry leaves"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309470/benefits-of-curry-leaves"
published_at: "2025-08-19T07:27:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a3da1d55eca_curry.jpg"
keywords: []
---

# കറിവേപ്പില ഇനി എടുത്തു കളയരുത്, ചില്ലറക്കാരനല്ല ഇവൻ, ഗുണങ്ങൾ...

> **Lead Summary:** കറിവേപ്പില മിക്കപ്പോഴും കഴിക്കുന്നുണ്ടെങ്കിലും അതിന്റെ ഗുണങ്ങൾ നമുക്ക് എത്രപേർക്ക് അറിയാം ? പലപ്പോഴും എടുത്തു കളയുന്ന കറിവേപ്പില നിസ്സാരക്കാരനല്ല . നമ്മുടെ ശരീരത്തിലുണ്ടാകുന്ന ഒട്ടേറെ അസുഖങ്ങളെ ചെറുക്കാന്‍ ഇതിന് കഴിയും.

## Article Content

കറിവേപ്പില മിക്കപ്പോഴും കഴിക്കുന്നുണ്ടെങ്കിലും അതിന്റെ ഗുണങ്ങൾ നമുക്ക് എത്രപേർക്ക് അറിയാം ? പലപ്പോഴും എടുത്തു കളയുന്ന കറിവേപ്പില നിസ്സാരക്കാരനല്ല . നമ്മുടെ ശരീരത്തിലുണ്ടാകുന്ന ഒട്ടേറെ അസുഖങ്ങളെ ചെറുക്കാന്‍ ഇതിന് കഴിയും.

*ദഹന പ്രശ്‌നങ്ങള്‍ക്ക്...*

*ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് കറിവേപ്പില. കറിവേപ്പില ജ്യൂസില്‍ നാരങ്ങാ നീരൊഴിച്ച് കഴിച്ചാല്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.*

*പ്രമേഹ ബാധിതര്‍ക്ക്...*

*പ്രമേഹ ബാധിതര്‍ക്ക് കറിവേപ്പില ചേര്‍ത്ത ഭക്ഷണം ശീലമാക്കുന്നത് ആരോഗ്യ ജീവിതം ഗുണപ്രദമാക്കും. ഒരു പരിധിവരെ പ്രമേഹം നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇതിലുള്ള ഹൈപ്പര്‍ ഗ്ലൈസമിക് പദാര്‍ത്ഥങ്ങളാണ് പ്രമേഹത്തെ തടയുന്നത്.*

*കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു...*

*മിക്ക ആളുകളുടെയും പ്രശ്‌നമാണ് കൊളസ്‌ട്രോള്‍ ഉണ്ടാകുന്നത്. എന്നാല്‍ കറിവേപ്പില ശീലമാക്കിയാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കാനായി ദിവസവും 10 കറിവേപ്പില വരെ പച്ചയ്ക്ക് തിന്നുന്നതും നല്ലതാണ്.*

*ഹൃദയത്തിന്‍റെ ആരോഗ്യം...*

*ദിവസവും കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു.*

*മുടി വളര്‍ത്താന്‍...*

*കറിവേപ്പിലകൊണ്ട് ഹെയര്‍ ടോണിക്ക് ഉണ്ടാക്കി കേശസംരക്ഷണത്തിന് ഉപയോഗിക്കാം. കുറച്ച് കറിവേപ്പില വെളിച്ചെണ്ണയില്‍ ചൂടാക്കി തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്നു.*

*കാഴ്ച്ച ശക്തി വര്‍ധിപ്പിക്കുന്നു...*

*ദിവസേന കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി കഴിച്ചാല്‍ കാഴ്ച്ച ശക്തി വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. വിറ്റാമിന്‍ എ യുടെ കലവറ തന്നെയാണ് കറിവേപ്പില.*

*ചര്‍മ്മ രോഗങ്ങള്‍ക്ക്...*

*കറിവേപ്പില അരച്ചു പുരട്ടുന്നത് ചര്‍മ്മ രോഗങ്ങളെ ശമിപ്പിക്കും. കറിവേപ്പിലയും മഞ്ഞളും അരച്ചു പുരട്ടിയാല്‍ പുഴുക്കടി തടയും. കാല്‍പാദം വിണ്ടു കീറുന്നതിനും കുഴി നഖം ഇല്ലാതാക്കാനും സഹായിക്കുന്നു.*

*
*

*
*

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309470/benefits-of-curry-leaves)