---
title: "ബലാത്സംഗക്കേസ്; റാപ്പർ വേടന്റെ മുൻകൂർ‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും"
english_title: "The High Court will again consider the anticipatory bail application filed by rapper Vedan, an accused in a rape case, today."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309468/the-high-court-will-again-consider-the-anticipatory-bail-application-filed-by-rapper-vedan-an-accused-in-a-rape-case-today"
published_at: "2025-08-19T06:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a3d38a08fc9_vedan.jpg"
keywords: []
---

# ബലാത്സംഗക്കേസ്; റാപ്പർ വേടന്റെ മുൻകൂർ‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

> **Lead Summary:** ബലാത്സംഗക്കേസിൽ പ്രതിയായ റാപ്പർ വേടൻ നൽകിയ മുൻകൂർ‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കക്ഷി ചേരാൻ പരാതിക്കാരിയായ യുവതി നൽകിയ അപേക്ഷ കോടതി ഇന്നലെ അംഗീകരിച്ചിരുന്നു.

## Article Content

ബലാത്സംഗക്കേസിൽ പ്രതിയായ റാപ്പർ വേടൻ നൽകിയ മുൻകൂർ‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കക്ഷി ചേരാൻ പരാതിക്കാരിയായ യുവതി നൽകിയ അപേക്ഷ കോടതി ഇന്നലെ അംഗീകരിച്ചിരുന്നു.

വേടനെതിരെ കൂടുതൽ പരാതികൾ ഉയർന്നിട്ടുണ്ടെന്ന് പരാതിക്കാരി കോടതിയിൽ അറിയിച്ചു. ഇതിന്‍റെ വിശദാംശങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഓരോ കേസിനേയും അതിന്‍റെ സാഹചര്യം അനുസരിച്ച് വ്യത്യസ്ഥമായി മാത്രമേ കാണാൻ കഴിയൂ എന്ന് സിംഗിൾ ബെഞ്ച് പരാമർശിച്ചിരുന്നു.

ദളിത് സംഗീതത്തിൽ ഗവേഷണം നടത്താനായി വേടനെ ഫോണിൽ വിളിച്ച യുവതിയെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ആദ്യ പരാതി. എതിര്‍ത്തപ്പോള്‍ ക്രൂരമായി ഉപദ്രവിച്ചുവെന്നാണ് യുവതിയുടെ പരാതി.

തന്‍റെ സംഗീത പരിപാടികളിൽ ആകൃഷ്ടനായി ബന്ധം സ്ഥാപിച്ച വേടൻ ക്രൂരമായി ലൈംഗിക അതിക്രമം നടത്തിയെന്നാണ് രണ്ടാമത്തെ യുവതിയുടെ പരാതി. സംഗീത പരിപാടികളവതരിപ്പിക്കുന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. 2020 - 2021 കാലഘട്ടത്തിലാണ് പരാതിയിൽ പറയുന്ന രണ്ട് സംഭവങ്ങളും നടന്നത്. അന്ന് വേടനെതിരായി രണ്ടു യുവതികളും മീടൂ വെളിപ്പെടുത്തൽ നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309468/the-high-court-will-again-consider-the-anticipatory-bail-application-filed-by-rapper-vedan-an-accused-in-a-rape-case-today)