---
title: "കൊച്ചുമകളുടെ പ്രായമല്ലേയുള്ളൂ .....; മൊബൈൽ ഫോൺ കാണിച്ച് കൂട്ടികൊണ്ടുപോയി, നാലരവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ"
english_title: "Man arrested for attempting to rape four-and-a-half-year-old girl marad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309467/man-arrested-for-attempting-to-rape-four-and-a-half-year-old-girl-marad"
published_at: "2025-08-19T06:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a3d03ae1437_rape.jpg"
keywords: []
---

# കൊച്ചുമകളുടെ പ്രായമല്ലേയുള്ളൂ .....; മൊബൈൽ ഫോൺ കാണിച്ച് കൂട്ടികൊണ്ടുപോയി, നാലരവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

> **Lead Summary:** മരടിൽ താമസിക്കുന്ന നാലരവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. മരട് കൊപ്പാണ്ടുശ്ശേരി റോഡ് സ്വദേശി സെബാസ്റ്റ്യനെ യാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മൊബൈൽ ഫോൺ കാണിച്ച് കുട്ടിയെ വിളിച്ചുകൊണ്ടുപോയി സമീപത്തെ കെട്ടിടത്തിന്റെ മറയത്തെത്തിച്ച് കുട്ടിയുടെ വസ്ത്രമഴിക്കാൻ ശ്രമിക്കുന്നതിനിടെ റോഡിലൂടെ പോയ സ്ത്രീ കാണുകയും ഇവർ ഇത് നാട്ടുകാരെ അറിയിക്കുകയുമായിരുന്നു.

## Article Content

മരടിൽ താമസിക്കുന്ന നാലരവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. മരട് കൊപ്പാണ്ടുശ്ശേരി റോഡ് സ്വദേശി സെബാസ്റ്റ്യനെ യാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മൊബൈൽ ഫോൺ കാണിച്ച് കുട്ടിയെ വിളിച്ചുകൊണ്ടുപോയി സമീപത്തെ കെട്ടിടത്തിന്റെ മറയത്തെത്തിച്ച് കുട്ടിയുടെ വസ്ത്രമഴിക്കാൻ ശ്രമിക്കുന്നതിനിടെ റോഡിലൂടെ പോയ സ്ത്രീ കാണുകയും ഇവർ ഇത് നാട്ടുകാരെ അറിയിക്കുകയുമായിരുന്നു.

വിവരമറിഞ്ഞെത്തിയ നാട്ടുകാർ സെബാസ്റ്റ്യനെ പിടികൂടി തടഞ്ഞുെവച്ചു. തുടർന്ന് മരട് പോലീസിനെ വിളിച്ചുവരുത്തി കൈമാറുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി മരട് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309467/man-arrested-for-attempting-to-rape-four-and-a-half-year-old-girl-marad)