---
title: "പണമിടപാട് സംബന്ധിച്ച തർക്കം; ചൊക്ലിയിൽ വീടാക്രമണത്തിൽ വീട്ടമ്മയുൾപ്പെടെ രണ്ടു പേർക്ക് പരിക്ക്; മൂന്ന് പേർ കസ്റ്റഡിയിൽ"
english_title: "Two people, including a housewife, injured in house attack in Chokli; three in custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309465/two-people-including-a-housewife-injured-in-house-attack-in-chokli-three-in-custody"
published_at: "2025-08-19T06:29:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68a3cc9ddf2a2_arrest.jpg"
keywords: []
---

# പണമിടപാട് സംബന്ധിച്ച തർക്കം; ചൊക്ലിയിൽ വീടാക്രമണത്തിൽ വീട്ടമ്മയുൾപ്പെടെ രണ്ടു പേർക്ക് പരിക്ക്; മൂന്ന് പേർ കസ്റ്റഡിയിൽ

> **Lead Summary:** ചൊക്ലി നിടുമ്പ്രത്ത്കാറിലെത്തിയ സംഘം വീടാക്രമിച്ചതായി പരാതി. കുടത്തിൽ താഴെ സാവിത്രിയുടെ വീടാണ് ആക്രമിച്ചത്. വീടിന്റെ ജനൽ ചില്ലുകൾ അക്രമികൾ അടിച്ചു തകർത്തതായും പരാതിയുണ്ട്. സാവിത്രി , മകൻ ജിതേഷ് എന്നിവർക്ക് പരിക്കേറ്റു. വീടിന് മുന്നിൽ നിർത്തിയ ഇരുചക്രവാഹനവും അടിച്ചുപൊളിച്ചു. ജിതേഷിൻ്റെ സഹോദരൻ രാജേഷുമായുള്ള പണമിടപാട് സംബന്ധിച്ച തർക്കമാണ് അതിക്രമത്തിന് പിന്നിലെന്നാണ് സൂചന.

## Article Content

ചൊക്ലി നിടുമ്പ്രത്ത്കാറിലെത്തിയ സംഘം വീടാക്രമിച്ചതായി പരാതി. കുടത്തിൽ താഴെ സാവിത്രിയുടെ വീടാണ് ആക്രമിച്ചത്. വീടിന്റെ ജനൽ ചില്ലുകൾ അക്രമികൾ അടിച്ചു തകർത്തതായും പരാതിയുണ്ട്. സാവിത്രി , മകൻ ജിതേഷ് എന്നിവർക്ക് പരിക്കേറ്റു. വീടിന് മുന്നിൽ നിർത്തിയ ഇരുചക്രവാഹനവും അടിച്ചുപൊളിച്ചു. ജിതേഷിൻ്റെ സഹോദരൻ രാജേഷുമായുള്ള പണമിടപാട് സംബന്ധിച്ച തർക്കമാണ് അതിക്രമത്തിന് പിന്നിലെന്നാണ് സൂചന.

വാഹനത്തിന്റെ സിസിടിവി ദൃശ്യമടക്കം ശേഖരിച്ച ചൊക്ലി പൊലീസ്പന്തക്കൽ മൂലക്കടവ് സ്വദേശികളായ സൂര്യ നിവാസിലെ ബിജിൻ (48), ശിവഗംഗയിൽ രാഹുൽ (36), മുകേഷ് (40) എന്നിവരെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത പ്രതികളെ ചൊക്ലി പൊലീസിൻ്റെ നേതൃത്വത്തിൽ ചോദ്യം ചെയ്ത് വരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309465/two-people-including-a-housewife-injured-in-house-attack-in-chokli-three-in-custody)