---
title: "കടമേരി സ്വദേശി പിടിയിൽ; വടകര വള്ളിക്കാട് കാറിടിച്ച് യുവാവ് മരിച്ച സംഭവം, പ്രതിയെ കോഴിക്കോട് നിന്നും കസ്റ്റഡിയിലെടുത്ത് പൊലീസ്"
english_title: "Kadameri native arrested Youth dies after being hit by car in Vallikkadu Vadakara Police take suspect into custody from Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309446/kadameri-native-arrested-youth-dies-after-being-hit-by-car-in-vallikkadu-vadakara-police-take-suspect-into-custody-from-kozhikode"
published_at: "2025-08-18T22:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a3568e3e32e_dfgdddf.jpg"
keywords: []
---

# കടമേരി സ്വദേശി പിടിയിൽ; വടകര വള്ളിക്കാട് കാറിടിച്ച് യുവാവ് മരിച്ച സംഭവം, പ്രതിയെ കോഴിക്കോട് നിന്നും കസ്റ്റഡിയിലെടുത്ത് പൊലീസ്

> **Lead Summary:** **വടകര(കോഴിക്കോട് ) : ( **[www.truevisionnews.com]** ) ** വടകര വള്ളിക്കാട് കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ഇന്നോവ ഓടിച്ച കടമേരി സ്വദേശി പിടിയിൽ. പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് വൈകിട്ടോടെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു ഇതിന് പിന്നാലെയാണ് കോഴിക്കോട് നിന്നും പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

## Article Content

**വടകര(കോഴിക്കോട് ) : ( **[www.truevisionnews.com]** ) ** വടകര വള്ളിക്കാട് കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ഇന്നോവ ഓടിച്ച കടമേരി സ്വദേശി പിടിയിൽ. പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് വൈകിട്ടോടെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു ഇതിന് പിന്നാലെയാണ് കോഴിക്കോട് നിന്നും പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ഏറാമലയിലെ ഭാര്യാ വീട്ടിൽ നിന്ന് അപകടത്തിനിടയാക്കിയ വാഹനം ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഉള്ള്യേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. കാറിന്റ ഉടമയോട് വടകര പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ഉടമ ഇതുവരെ ഹാജരായിട്ടില്ല.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10.15-ഓടെ വള്ളിക്കാട് പോലീസ് എയിഡ് പോസ്റ്റിന് സമീപമാണ് അമല്‍ കൃഷ്ണയെ ഇന്നോവ കാര്‍ ഇടിച്ചുവീഴ്ത്തിയത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ അമല്‍കൃഷ്ണ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്.

500-ലധികം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അമല്‍ കൃഷ്ണയെ ഇടിച്ച് നിര്‍ത്താതെ പോയ ഇന്നോവ കാര്‍ പോലീസ് തിരിച്ചറിഞ്ഞത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309446/kadameri-native-arrested-youth-dies-after-being-hit-by-car-in-vallikkadu-vadakara-police-take-suspect-into-custody-from-kozhikode)