---
title: "കോഴിക്കോട് തോരായിക്കടവ് പാലം തകർന്നതിന് പിന്നിൽ ഗവൺമെൻ്റിൻ്റെ അനാസ്ഥ -കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്"
english_title: "Government negligence behind the collapse of the Torayikadavu bridge in Kozhikode KPCC President Sunny Joseph"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309433/government-negligence-behind-the-collapse-of-the-torayikadavu-bridge-in-kozhikode-kpcc-president-sunny-joseph"
published_at: "2025-08-18T19:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a337a4399f2_4651.jpg"
keywords: []
---

# കോഴിക്കോട് തോരായിക്കടവ് പാലം തകർന്നതിന് പിന്നിൽ ഗവൺമെൻ്റിൻ്റെ അനാസ്ഥ -കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

> **Lead Summary:** **കോഴിക്കോട് :** കൊയിലാണ്ടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായിക്കടവ് പാലം തകർന്നതിന് പിന്നിൽ ഗവൺമെൻ്റിൻ്റെ അനാസ്ഥയെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. നിർമാണത്തിനിടെയായിരുന്നു പാലം തകർന്നത്. തോരായിക്കടവ് പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനം എത്രയും വേഗം പുനർനിർമ്മിക്കണമെന്നും ഒരു കാരണവശാലും ഇതിൽ കാലതാമസം ഉണ്ടാവൻ പാടില്ലയെന്നും അദ്ദേഹം പറഞ്ഞു. നിർമ്മാണ പ്രവർത്തനം നടത്തുന്ന കരാറുകാരെ യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രം കരാർ ഏൽപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാലം തകരുന്നത് ഒറ്റപ്പെട്ട സംഭവം അല്ലായെന്നും അദ്ദേഹം പറഞ്ഞു

## Article Content

**കോഴിക്കോട് :** കൊയിലാണ്ടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായിക്കടവ് പാലം തകർന്നതിന് പിന്നിൽ ഗവൺമെൻ്റിൻ്റെ അനാസ്ഥയെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. നിർമാണത്തിനിടെയായിരുന്നു പാലം തകർന്നത്. തോരായിക്കടവ് പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനം എത്രയും വേഗം പുനർനിർമ്മിക്കണമെന്നും ഒരു കാരണവശാലും ഇതിൽ കാലതാമസം ഉണ്ടാവൻ പാടില്ലയെന്നും അദ്ദേഹം പറഞ്ഞു. നിർമ്മാണ പ്രവർത്തനം നടത്തുന്ന കരാറുകാരെ യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രം കരാർ ഏൽപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാലം തകരുന്നത് ഒറ്റപ്പെട്ട സംഭവം അല്ലായെന്നും അദ്ദേഹം പറഞ്ഞു

തോരായികടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്‍റെ ബീം ചെരിഞ്ഞു വീണാണ് ഇക്കഴിഞ്ഞ ദിവസം അപകടമുണ്ടായത്. 24 കോടിയോളം രൂപ ചെലവിട്ട് നിര്‍മ്മിക്കുന്ന പാലമാണിത്. പിഡബ്ല്യു‍ഡി, കേരള റോഡ് ഫണ്ട് ബോര്‍ഡിന്‍റെയും മേൽനോട്ടത്തിലായിരുന്നു നിർമാണം. അപകടത്തിൽ ഒരു തൊഴിലാളിക്ക് പരുക്കേറ്റിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309433/government-negligence-behind-the-collapse-of-the-torayikadavu-bridge-in-kozhikode-kpcc-president-sunny-joseph)