---
title: "നാളെ സുഖമായി കിടന്നുറങ്ങിക്കോളൂ ....; കനത്തമഴ, ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  അവധി  "
english_title: "Schools in Palakkad district will be closed on Tuesday due to heavy rains."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309428/schools-in-palakkad-district-will-be-closed-on-tuesday-due-to-heavy-rains"
published_at: "2025-08-18T19:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a33187e66a1_holyday.jpg"
keywords: []
---

# നാളെ സുഖമായി കിടന്നുറങ്ങിക്കോളൂ ....; കനത്തമഴ, ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  അവധി  

> **Lead Summary:** ശക്തമായ മഴയുടെ സാഹചര്യത്തിൽ ചൊവ്വാഴ്ച പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി. ഓണപ്പരീക്ഷയ്ക്കും അവധി ബാധകമായിരിക്കും. കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവയ്ക്ക് അവധിയില്ല. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾ, അഭിമുഖങ്ങൾ, മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ, നവോദയ വിദ്യാലയം എന്നിവയ്ക്ക് അവധിയില്ല.

## Article Content

ശക്തമായ മഴയുടെ സാഹചര്യത്തിൽ ചൊവ്വാഴ്ച പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി. ഓണപ്പരീക്ഷയ്ക്കും അവധി ബാധകമായിരിക്കും. കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവയ്ക്ക് അവധിയില്ല. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾ, അഭിമുഖങ്ങൾ, മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ, നവോദയ വിദ്യാലയം എന്നിവയ്ക്ക് അവധിയില്ല.

സംസ്ഥാന ശക്തമായ മഴ തുടരും. വയനാട് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് ആണ്. തിരുവനന്തപുരം കൊല്ലം, ആലപ്പുഴ, ജില്ലകളിൽ മുന്നറിയിപ്പില്ല. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴ തുടരാനുള്ള കാരണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. കേരള- കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്കുണ്ട്. നദികളിലും ഡാമുകളിലും അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ സമീപപ്രദേശങ്ങളില്‍ ഉള്ളവരും ജാഗ്രത പാലിക്കണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309428/schools-in-palakkad-district-will-be-closed-on-tuesday-due-to-heavy-rains)