---
title: "രാത്രിയിൽ ഭീകരാനുഭവം; വിനോദസഞ്ചാരികളെ വനത്തിൽ ഉപേക്ഷിച്ച് ഗൈഡ് സ്ഥലം വിട്ടു"
english_title: "Guide leaves tourists on safari in Ranthambore National Park in the forest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309425/guide-leaves-tourists-on-safari-in-ranthambore-national-park-in-the-forest"
published_at: "2025-08-18T19:18:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a33013b6905_27485.jpg"
keywords: []
---

# രാത്രിയിൽ ഭീകരാനുഭവം; വിനോദസഞ്ചാരികളെ വനത്തിൽ ഉപേക്ഷിച്ച് ഗൈഡ് സ്ഥലം വിട്ടു

> **Lead Summary:** **** രന്തംബോർ നാഷണൽ പാർക്കിൽ സഫാരിക്കെത്തിയ വിനോദസഞ്ചാരികളെ വനമധ്യത്തിൽ ഉപേക്ഷിച്ച് ഗൈഡ് പോയതായി ആരോപണം. വാഹനം കേടായതിനെത്തുടർന്ന്, ഒരു മണിക്കൂറിലധികം ഇരുട്ടിൽ ഭയന്ന് കഴിയേണ്ടിവന്നുവെന്ന് സഞ്ചാരികൾ പറയുന്നു. കുട്ടികളടക്കമുള്ള സംഘമാണ് ഈ ദുരനുഭവം നേരിട്ടത്.

## Article Content

**** രന്തംബോർ നാഷണൽ പാർക്കിൽ സഫാരിക്കെത്തിയ വിനോദസഞ്ചാരികളെ വനമധ്യത്തിൽ ഉപേക്ഷിച്ച് ഗൈഡ് പോയതായി ആരോപണം. വാഹനം കേടായതിനെത്തുടർന്ന്, ഒരു മണിക്കൂറിലധികം ഇരുട്ടിൽ ഭയന്ന് കഴിയേണ്ടിവന്നുവെന്ന് സഞ്ചാരികൾ പറയുന്നു. കുട്ടികളടക്കമുള്ള സംഘമാണ് ഈ ദുരനുഭവം നേരിട്ടത്.

സന്ധ്യയോടെ സഫാരി വാഹനം വഴിയിൽ വെച്ച് കേടായതിനെത്തുടർന്നാണ് സംഭവം. മറ്റൊരു വാഹനം ഏർപ്പാടാക്കാമെന്ന് പറഞ്ഞ് ഗൈഡ് സംഘത്തെ തനിച്ചാക്കി കാട്ടിൽ നിന്ന് പുറത്തുപോവുകയായിരുന്നു. ഇരുട്ടിൽ മൊബൈൽ ഫോൺ ടോർച്ചിന്റെ വെളിച്ചം മാത്രമാണ് യാത്രക്കാർക്ക് ആശ്രയമായുണ്ടായിരുന്നത്. പുള്ളിപ്പുലികൾ, കരടികൾ, മുതലകൾ, പാമ്പുകൾ തുടങ്ങിയ വന്യമൃഗങ്ങൾ ധാരാളമുള്ള വനമാണിത്.

സംഭവത്തെ തുടർന്ന് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്നതുവരെ ആരോപണവിധേയനായ ഗൈഡിനും മൂന്ന് കാന്റർ ഡ്രൈവർമാർക്കും പാർക്കിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇരുട്ടിൽ കുടുങ്ങിയ സഞ്ചാരികളെ പിന്നീട് സുരക്ഷിതമായി പുറത്തെത്തിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309425/guide-leaves-tourists-on-safari-in-ranthambore-national-park-in-the-forest)