---
title: "കനത്ത മഴ: പാലക്കട് വീടിന്റെ അടുക്കള ഭാഗം ഇടിഞ്ഞു വീണു, വീട്ടമ്മ രക്ഷപ്പെട്ടത് അത്ഭുതകരമായി"
english_title: "Heavy rain: Kitchen part of house collapses in Palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309408/heavy-rain-kitchen-part-of-house-collapses-in-palakkad"
published_at: "2025-08-18T17:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a30fb0395b4_rain.jpg"
keywords: []
---

# കനത്ത മഴ: പാലക്കട് വീടിന്റെ അടുക്കള ഭാഗം ഇടിഞ്ഞു വീണു, വീട്ടമ്മ രക്ഷപ്പെട്ടത് അത്ഭുതകരമായി

> **Lead Summary:** കനത്ത മഴയിൽ വീടിന്റെ അടുക്കള ഭാഗം ഇടിഞ്ഞു വീണു. മല്ലൻചോല ചന്ദ്രൻ നായരുടെ വീടിന്റെ അടുക്കള ഭാഗമാണ് ഇടിഞ്ഞു വീണത്. ഒറ്റപ്പാലം അമ്പലപ്പാറ ചെറുമുണ്ടശ്ശേരിയിൽ

## Article Content

കനത്ത മഴയിൽ വീടിന്റെ അടുക്കള ഭാഗം ഇടിഞ്ഞു വീണു. മല്ലൻചോല ചന്ദ്രൻ നായരുടെ വീടിന്റെ അടുക്കള ഭാഗമാണ് ഇടിഞ്ഞു വീണത്. ഒറ്റപ്പാലം അമ്പലപ്പാറ ചെറുമുണ്ടശ്ശേരിയിൽ

തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45 ഓടെയാണ് സംഭവം . അപകട സമയത്ത് വീട്ടിൽ ചന്ദ്രൻ നായരുടെ ഭാര്യ ജാനകി മാത്രമാണ് ഉണ്ടായിരുന്നത്. ചുമർ ഇടിഞ്ഞുവീഴുന്ന സമയം അടുക്കള ഭാഗത്ത് ജാനകി ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുടിവെള്ളം സംഭരിക്കുന്ന പ്ലാസ്റ്റിക് വീപ്പക്ക് മുകളിലേക്ക് ആണ് ചുമർ ഇടിഞ്ഞുവീണത്. കുറച്ചുഭാഗം അടുക്കളയിലെ സാധനങ്ങളുടെ മുകളിലേക്കും വീണു. അപകടത്തില്‍ 10000 രൂപയോളം നഷ്ടം സംഭവിച്ചതായി വീട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309408/heavy-rain-kitchen-part-of-house-collapses-in-palakkad)