---
title: "വിട, പ്രിയപ്പെട്ട മോളേ, ആകസ്മിക വേര്‍പാട് താങ്ങാനാവാത്ത ദുഃഖമാണ്; നഫീസത്ത് മിസ്രിയയെ അനുശോചിച്ച് വി ശിവൻകുട്ടി"
english_title: "Minister V Sivankutty expressed condolences over the death NafeesathMisriya after being hit by a bus in Kozhinjampara."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309388/minister-v-sivankutty-expressed-condolences-over-the-death-nafeesathmisriya-after-being-hit-by-a-bus-in-kozhinjampara"
published_at: "2025-08-18T15:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a2f97e42825_accident.jpg"
keywords: []
---

# വിട, പ്രിയപ്പെട്ട മോളേ, ആകസ്മിക വേര്‍പാട് താങ്ങാനാവാത്ത ദുഃഖമാണ്; നഫീസത്ത് മിസ്രിയയെ അനുശോചിച്ച് വി ശിവൻകുട്ടി

> **Lead Summary:** കൊഴിഞ്ഞാമ്പാറയില്‍ ബസിടിച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി നഫീസത്ത് മിസ്രിയ മരിച്ചതിൽ അനുശോചിച്ച് മന്ത്രി വി ശിവൻകുട്ടി. ദാരുണമായ സംഭവമാണെന്നും വാര്‍ത്ത അതീവ ദുഃഖത്തോടെയാണ് കേട്ടതെന്നും അദ്ദേഹം പറഞ്ഞു.

## Article Content

കൊഴിഞ്ഞാമ്പാറയില്‍ ബസിടിച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി നഫീസത്ത് മിസ്രിയ മരിച്ചതിൽ അനുശോചിച്ച് മന്ത്രി വി ശിവൻകുട്ടി. ദാരുണമായ സംഭവമാണെന്നും വാര്‍ത്ത അതീവ ദുഃഖത്തോടെയാണ് കേട്ടതെന്നും അദ്ദേഹം പറഞ്ഞു.

പിതാവിനൊപ്പം സ്‌കൂട്ടറില്‍ സ്‌കൂളിലേക്ക് പോകുമ്പോഴുണ്ടായ ഈ ദാരുണമായ അപകടം നമ്മുടെയെല്ലാം മനസ്സിനെ നൊമ്പരപ്പെടുത്തുന്നു. ഒരുപാട് സ്വപ്നങ്ങളുള്ള ആ പിഞ്ചുകുഞ്ഞിന്റെ ആകസ്മിക വേര്‍പാട് താങ്ങാനാവാത്ത ദുഃഖമാണ്. ഈ ദുരന്തത്തില്‍ നഫീസത്ത് മിസ്രിയയുടെ കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. വിട, പ്രിയപ്പെട്ട മോളേയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കൊഴിഞ്ഞാമ്പാറ അത്തിക്കോട് വെച്ച് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കൊഴിഞ്ഞാമ്പാറ സെന്‍റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് നഫീസത്ത് മിസ്രിയ.

രക്ഷിതാവിന് ഒപ്പം സ്കൂളിലേക്ക് ബൈക്കിൽ പോകുന്നതിനിടെ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ ശരീത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. തകർന്ന് കിടക്കുന്ന പാലക്കാട് - പൊള്ളാച്ചി പാതയിൽ വെച്ചാണ് ദാരുണമായ അപകടമുണ്ടായത്.കൊഴിഞ്ഞാമ്പാറ പഴണിയാർപാളയം സ്വദേശികളായ ദമ്പതികളുടെ മകളാണ് മരിച്ച നഫീസത്ത് മിസ്രിയ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309388/minister-v-sivankutty-expressed-condolences-over-the-death-nafeesathmisriya-after-being-hit-by-a-bus-in-kozhinjampara)