---
title: "കോഴിക്കോട് കല്ലാച്ചിയിൽ ആശുപത്രി സുരക്ഷാ ജീവനക്കാരനെ ആറോളം പേർ മർദ്ദിച്ചതായി പരാതി"
english_title: "Complaint of assault on hospital security guard in Kallachi, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309379/complaint-of-assault-on-hospital-security-guard-in-kallachi-kozhikode"
published_at: "2025-08-18T15:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a2f34744d10_attacknadapuram.jpg"
keywords: []
---

# കോഴിക്കോട് കല്ലാച്ചിയിൽ ആശുപത്രി സുരക്ഷാ ജീവനക്കാരനെ ആറോളം പേർ മർദ്ദിച്ചതായി പരാതി

> **Lead Summary:** കല്ലാച്ചിയിൽ ആശുപത്രി സുരക്ഷാ ജീവനക്കാരന് മർദ്ദനം . കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരൻ രാമകൃഷ്ണനാണ് മർദ്ദനമേറ്റത് .ഇന്നലെ രാത്രിയാണ് സംഭവം .

## Article Content

കല്ലാച്ചിയിൽ ആശുപത്രി സുരക്ഷാ ജീവനക്കാരന് മർദ്ദനം . കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരൻ രാമകൃഷ്ണനാണ് മർദ്ദനമേറ്റത് .ഇന്നലെ രാത്രിയാണ് സംഭവം .

ആശുപത്രി ഗേറ്റിന് മുൻപിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മാറ്റാൻ ആവിശ്യപ്പെട്ടതിനാണ് ആറോളം പേർ മർദ്ദിച്ചതെന്നാണ് പരാതി . സ്കൂട്ടർ മാറ്റാൻ ആവശ്യപ്പെട്ടത് വാക്കുതർക്കം ആവുകയും പിന്നീട് മർദ്ദനത്തിലേക്ക് കടക്കുകയുമായിരുന്നു . സംഭവത്തിൽ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നാദാപുരം പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു .

അതേസമയം കോഴിക്കോട് പേരാമ്പ്ര ബൈപാസില്‍ പൈതോത്ത് റോഡ് ജംഗ്ഷനില്‍ കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കിഴക്കന്‍ പേരാമ്പ്രയില്‍ നിന്നും പേരാമ്പ്രക്ക് വരുകയായിരുന്ന ജീപ്പും കോഴിക്കോട് ഭാഗത്തു നിന്നും വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ ജീപ്പ് കറങ്ങി ഡിവൈഡറില്‍ തട്ടിയാണ് നിന്നത്. കിഴക്കന്‍ പേരാമ്പ്ര വടക്കേ പറമ്പില്‍ മല്ലിക (49), പീടികയുള്ള പറമ്പില്‍ ഫൗസിയ (39), പൈതോത്ത് കോരങ്കണ്ടി മൊയ്തി (73) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ജീപ്പില്‍ നിന്നും തെറിച്ചു റോഡില്‍ വീണാണ് മല്ലികയ്ക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടന്‍ പേരാമ്പ്ര ഇഎം എസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309379/complaint-of-assault-on-hospital-security-guard-in-kallachi-kozhikode)