---
title: "കുറ്റ്യാടി - കോഴിക്കോട് റൂട്ടിൽ വീണ്ടും ബസ് അപകടം; നടുവണ്ണൂരിൽ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്  യാത്രക്കാർക്ക് പരിക്ക്"
english_title: "Accident in Naduvannur as private buses collide on Kuttiadi-Kozhikode route; passengers injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309344/accident-in-naduvannur-as-private-buses-collide-on-kuttiadi-kozhikode-route-passengers-injured"
published_at: "2025-08-18T13:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a2d89d73597_accident.jpg"
keywords: []
---

# കുറ്റ്യാടി - കോഴിക്കോട് റൂട്ടിൽ വീണ്ടും ബസ് അപകടം; നടുവണ്ണൂരിൽ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്  യാത്രക്കാർക്ക് പരിക്ക്

> **Lead Summary:** കരിമ്പാപ്പൊയിലില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു . അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു. കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബി.ടി.സി ബസും കാര്‍ത്തിക ബസുമാണ് കൂട്ടിയിടിച്ചത്. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

## Article Content

കരിമ്പാപ്പൊയിലില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു . അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു. കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബി.ടി.സി ബസും കാര്‍ത്തിക ബസുമാണ് കൂട്ടിയിടിച്ചത്. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

പേരാമ്പ്രയില്‍ അമിത വേഗതയിലെത്തുന്ന സ്വകാര്യ ബസുകളുകള്‍ നിരന്തരം അപകടങ്ങളുണ്ടാക്കുന്ന സ്ഥിതിയുണ്ട്. അടുത്തിടെ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വിദ്യാര്‍ഥി മരണപ്പെടുകയും ചെയ്തിരുന്നു.

അതേസമയം ഏറ്റുമാനൂർ കാണക്കാരിയിൽ നിയന്ത്രണം വിട്ട കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിനു ദാരുണാന്ത്യം. സഹയാത്രികനു ഗുരുതര പരുക്ക്. കാണക്കാരി ആശുപത്രിപ്പടിക്കു സമീപം ഇന്നു പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം. നീണ്ടൂർ ഓണംതുരുത്ത് തൈപ്പറമ്പിൽ ജോസഫ് ടി. ഏബ്രഹാം (27) ആണ് മരിച്ചത്.

സഹയാത്രികനായിരുന്ന ഓണംതുരുത്ത് സ്വദേശി മാർവിനെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറുപ്പന്തറ ഭാഗത്തേക്കുപോകുകയായിരുന്ന ബൈക്കിൽ എതിർദിശയിൽ വന്ന കാർ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഉയർന്നുപൊങ്ങി റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു.

കുറവിലങ്ങാട് പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുന്നതിനുമുൻപേ ജോസഫ് മരിച്ചുവെന്നാണു വിവരം. കുറവിലങ്ങാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഏറ്റുമാനൂർ – എറണാകുളം റൂട്ടിൽ സ്ഥിരം അപകടം നടക്കുന്ന മേഖലയാണിത്.

പയ്യന്നൂരിൽ യാത്രക്കാരനെ ആക്രമിച്ച് പണം കവർന്ന പ്രതികൾ അറസ്റ്റിൽ

പയ്യന്നൂർ: ബൈക്കിലെത്തി യാത്രക്കാരനെ ആക്രമിച്ച് പണം കവർന്ന കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ പട്ടുവം സ്വദേശി മുഹമ്മദ് അജ്‌മൽ (23), കണ്ണൂർ മുണ്ടേരി മൊയ്യം സ്വദേശി മുഹമ്മദ് റിസ്വാൻ (18), തളിപ്പറമ്പ സ്വദേശി മുഹമ്മദ് റൂഫൈദ് (21) എന്നിവരാണ് അറസ്റ്റിലായത്.

പയ്യന്നൂരിൽ ഗ്യാസ് ഏജൻസി ജീവനക്കാരനെ ആക്രമിച്ച് പണം തട്ടിയ കേസിലാണ് തളിപ്പറമ്പ് സ്വദേശികളായ മൂന്ന് പേർ അറസ്റ്റിലായത്.കണ്ണൂരിൽ നിന്ന് ഞായറാഴ്ച രാത്രിയാണ് പയ്യന്നൂർ പോലീസ് പിടികൂടിയത്.മഹാദേവഗ്രാമം സ്വദേശി സി കെ രാമകൃഷ്ണനെയാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച ബൈക്കിൽ എത്തിയ സംഘം ആക്രമിച്ചു വീഴ്ത്തി രണ്ടു ലക്ഷത്തിലധികം രൂപ കവർന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309344/accident-in-naduvannur-as-private-buses-collide-on-kuttiadi-kozhikode-route-passengers-injured)