---
title: "മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Malayali youth found dead in Bengaluru"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309336/malayali-youth-found-dead-in-bengaluru"
published_at: "2025-08-18T12:38:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a2d1ad32eb8_ghfgh76.jpg"
keywords: []
---

# മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം എടയൂര്‍ നോര്‍ത്ത് പീടികപടി സ്വദേശി കടുംകുളങ്ങര സനേഷ് കൃഷ്ണന്‍ ആണ് മരിച്ചത്.

## Article Content

ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം എടയൂര്‍ നോര്‍ത്ത് പീടികപടി സ്വദേശി കടുംകുളങ്ങര സനേഷ് കൃഷ്ണന്‍ ആണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച്ചയാണ് സനേഷ് റൂം എടുത്തത്. ചെക്ക്ഔട്ട് ആവാത്തതിനെ തുടര്‍ന്ന് ഞായറാഴ്ച്ച വൈകുന്നേരം ലോഡ്ജ് ജോലിക്കാര്‍ റൂം പരിശോധിച്ചപ്പോയാണ് മൃതദേഹം കണ്ടെത്തിയത്.മഡിവാള പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

മറ്റൊരു സംഭവത്തിൽ തൃശ്ശൂർ വടക്കാഞ്ചേരിയിൽ ഓടുന്ന ട്രെയിനിൽ നിന്ന് തെറിച്ചുവീണ യുവാവിന് ഗുരുതരമായി പരുക്കേറ്റു. രാവിലെ 9:30 ഓടെ എങ്കക്കാട് റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം. ട്രെയിനിന്റെ വാതിൽപടിയിൽ നിന്ന് യാത്ര ചെയ്യുകയായിരുന്ന യുവാവ് അബദ്ധത്തിൽ വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.

തൃശ്ശൂർ-ഷൊർണൂർ റെയിൽവേ പാതയ്ക്ക് സമീപത്തെ പുൽമേട്ടിൽ അവശനിലയിൽ കിടന്നിരുന്ന യുവാവിനെ നാട്ടുകാരാണ് ആദ്യം കണ്ടെത്തിയത്. ബോധരഹിതനായിരുന്നെങ്കിലും യുവാവിന് ജീവനുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് ഉടൻ തന്നെ ആംബുലൻസ് വിളിച്ച് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തൃശ്ശൂരിൽനിന്ന് ഷൊർണൂരിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ നിന്നാണ് ഇയാൾ വീണതെന്നാണ് കരുതപ്പെടുന്നത്. അപകടത്തെക്കുറിച്ച് വടക്കാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309336/malayali-youth-found-dead-in-bengaluru)