---
title: "സനയുടെ മരണം; അസ്വാഭാവിക മരണത്തിന് നാദാപുരം പൊലീസ് കേസെടുത്തു"
english_title: "Sana's death; Nadapuram police have registered a case of unnatural death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309315/sanas-death-nadapuram-police-have-registered-a-case-of-unnatural-death"
published_at: "2025-08-18T11:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a2c4c285b43_sana.jpg"
keywords: []
---

# സനയുടെ മരണം; അസ്വാഭാവിക മരണത്തിന് നാദാപുരം പൊലീസ് കേസെടുത്തു

> **Lead Summary:** കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഫാത്തിമത്ത്സനയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം ഉച്ചയ്ക്ക് ശേഷം ബന്ധുകൾക്ക് വിട്ട് നൽകും.

## Article Content

കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഫാത്തിമത്ത്സനയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം ഉച്ചയ്ക്ക് ശേഷം ബന്ധുകൾക്ക് വിട്ട് നൽകും.

തൂണേരി സ്വദേശിനി കയനമഠത്തിൽ സുബൈറിൻ്റെ മകൾ ഫാത്തിമത്ത്സന (23) യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നല രാത്രിയാണ് സംഭവം. വീടിനകത്ത് കിടപ്പ് മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഫാത്തിമത്ത്സന സ്വകാര്യ ക്ലിനിക്കിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്തിരുന്നു. ഇപ്പോൾ കുറച്ചായി ജോലിക്ക് പോകുന്നില്ലെന്ന് ബന്ധുകൾ പറഞ്ഞു.

*(ആത്മഹത്യയെക്കുറിച്ച് സംസാരിക്കാൻ നിങ്ങൾ തീരുമാനിച്ചത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. വിഷമകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഒരാളാണെങ്കിൽപ്പോലും, നിങ്ങൾക്ക് സഹായം തേടാവുന്ന നിരവധി മാർഗങ്ങളുണ്ട്.*

*നിങ്ങൾക്ക് ആത്മഹത്യാപരമായ ചിന്തകളുണ്ടെങ്കിൽ, ഉടൻതന്നെ സഹായം തേടേണ്ടത് അത്യാവശ്യമാണ്.*

*ഇതിനായി ബന്ധപ്പെടാവുന്ന ചില സഹായ കേന്ദ്രങ്ങൾ താഴെക്കൊടുക്കുന്നു:*

*ദിശ (Disha): 1056 (ടോൾ-ഫ്രീ നമ്പർ)*

*മൈത്രി (Maithri): 0484 2540530*

*സഞ്ജീവനി (Sanjeevani): 0471 2577063*

*ഇന്ത്യയിലെ വിവിധ ഹെൽപ്പ് ലൈനുകൾ: AASRA, Vandrevala Foundation*

*ഈ ഹെൽപ്പ് ലൈനുകളിലെല്ലാം പരിശീലനം ലഭിച്ചവരാണ് നിങ്ങളോട് സംസാരിക്കുക. അവർ നിങ്ങളെ കേൾക്കാനും പിന്തുണ നൽകാനും തയ്യാറാണ്. ഈ ചിന്തകളെ അതിജീവിച്ച് മുന്നോട്ട് പോകാൻ സാധിക്കും. ഒരുകണക്കിനും മടിക്കാതെ സഹായം തേടുക.)*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309315/sanas-death-nadapuram-police-have-registered-a-case-of-unnatural-death)