---
title: "സമയം പൊല്ലാപ്പാകുന്നു ....; കോഴിക്കോട് താമരശ്ശേരിയിൽ സമയത്തെ ചൊല്ലി ബസ് ജീവനക്കാർ തമ്മിൽ സംഘർഷം, കണ്ടക്ടർക്ക് പരിക്ക്"
english_title: "Bus employees clash over time in Kozhikode's Thamarassery, conductor injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309314/bus-employees-clash-over-time-in-kozhikodes-thamarassery-conductor-injured"
published_at: "2025-08-18T11:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a2c3bb0cb29_clash.jpg"
keywords: []
---

# സമയം പൊല്ലാപ്പാകുന്നു ....; കോഴിക്കോട് താമരശ്ശേരിയിൽ സമയത്തെ ചൊല്ലി ബസ് ജീവനക്കാർ തമ്മിൽ സംഘർഷം, കണ്ടക്ടർക്ക് പരിക്ക്

> **Lead Summary:** താമരശ്ശേരിയിൽ സമയത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. താമരശ്ശേരി പഴയ സ്റ്റാൻഡിനു സമീപത്തുനിന്നാണ് സ്വകാര്യ ബസ്സിന് ഉള്ളിൽ കയറി കണ്ടക്ടർ അടക്കമുള്ള ജീവനക്കാരെ മറ്റൊരു ബസ്സിലെ ജീവനക്കാർ ചേർന്ന് മർദ്ദിച്ചത്.ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് സംഭവം.

## Article Content

താമരശ്ശേരിയിൽ സമയത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. താമരശ്ശേരി പഴയ സ്റ്റാൻഡിനു സമീപത്തുനിന്നാണ് സ്വകാര്യ ബസ്സിന് ഉള്ളിൽ കയറി കണ്ടക്ടർ അടക്കമുള്ള ജീവനക്കാരെ മറ്റൊരു ബസ്സിലെ ജീവനക്കാർ ചേർന്ന് മർദ്ദിച്ചത്.ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് സംഭവം.

താമരശ്ശേരി അടിവാരം റൂട്ടിൽ സർവ്വീസ് നടത്തുന്ന സുൽത്താൻ എന്ന ബസ്സിലെ ജീവനക്കാർ ചേർന്ന് കണ്ണപ്പൻകുണ്ട് കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന അസീം ബസ്സിലെ ജീവനക്കാരെ മർദ്ദിച്ചെതെന്നാണ് പരാതി.

സംഘർഷത്തിനിടെ കണ്ടക്ടറുടെ ബാഗിൽ ഉണ്ടായിരുന്ന പണം പുറത്തേക്ക് ചിതറി പോയതായും പരാതിയിൽ പറയുന്നു. മർദ്ദനത്തിൽ പരിക്കേറ്റ അസീം ബസ് കണ്ടക്ടർ ഈങ്ങാപ്പുഴ സ്വദേശി നിയാസ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ശേഷം താമരശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309314/bus-employees-clash-over-time-in-kozhikodes-thamarassery-conductor-injured)