---
title: " തണുപ്പിൽ ഉറങ്ങി....; ഇന്ന്  സ്വർണം വാങ്ങുന്നവർക്ക് ആശ്വാസം "
english_title: "There is no change in the price of gold in the state today August18"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309307/there-is-no-change-in-the-price-of-gold-in-the-state-today-august18"
published_at: "2025-08-18T11:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a2bfdaf2b6f_gold.jpg"
keywords: []
---

#  തണുപ്പിൽ ഉറങ്ങി....; ഇന്ന്  സ്വർണം വാങ്ങുന്നവർക്ക് ആശ്വാസം 

> **Lead Summary:** സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,200 രൂപയാണ്. 9,275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

## Article Content

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,200 രൂപയാണ്. 9,275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഓഗസ്റ്റ് എട്ടിലെ 75,760 രൂപയായിരുന്നു ഈ മാസത്തെ സ്വര്‍ണത്തിന്റെ ഉയര്‍ന്ന നിരക്ക്. ഒന്‍പതാം തീയതി മുതല്‍ കുറയുന്ന പ്രവണതയാണ് സ്വര്‍ണ വിപണിയിലുണ്ടായിരുന്നത്. ഓഗസ്റ്റ് ഒന്നിലെ 73,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞത്. പിന്നീട് എട്ടാം തീയതി വരെ വര്‍ധിച്ചു.

വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കെ, കേരളത്തിലെ ജ്വല്ലറികളില്‍ സ്വര്‍ണം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വര്‍ണം സ്വന്തമാക്കാം എന്നതാണ് മുന്‍കൂര്‍ ബുക്കിങ് വര്‍ധിക്കാന്‍ കാരണം. ബുക്ക് ചെയ്ത ദിവസത്തെ തുകയോ വാങ്ങുന്ന ദിവസത്തെ തുകയോ ഏതാണ് കുറവ് എന്ന് വെച്ചാല്‍ ആ തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ സാധിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309307/there-is-no-change-in-the-price-of-gold-in-the-state-today-august18)