---
title: "പണമെടുക്കുന്നതിനിടെ എടിഎമ്മിൽ നിന്ന് ഷോക്കേറ്റു; കീപാഡിൽ വൈദ്യുതി പ്രവാഹമെന്ന് പൊലീസ്"
english_title: "Man shocked at ATM while withdrawing money Police say electricity was flowing through keypad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309282/man-shocked-at-atm-while-withdrawing-money-police-say-electricity-was-flowing-through-keypad"
published_at: "2025-08-18T10:17:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a2b0dd9b554_fgxfgx.jpg"
keywords: []
---

# പണമെടുക്കുന്നതിനിടെ എടിഎമ്മിൽ നിന്ന് ഷോക്കേറ്റു; കീപാഡിൽ വൈദ്യുതി പ്രവാഹമെന്ന് പൊലീസ്

> **Lead Summary:** **ചെന്നൈ: ( **[www.truevisionnews.com]** ) **കാഞ്ചീപുരത്ത് എടിഎമ്മിൽ നിന്ന് പണമെടുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു. ഖമ്മൻ സ്ട്രീറ്റ് സ്വദേശി വെങ്കടേശനാണ് വൈദ്യുതാഘാതമേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 8 വയസ്സുള്ള മകനുമൊത്ത് കാഞ്ചീപുരം ഹെഡ് പോസ്റ്റ് ഓഫിസിനു സമീപത്തെ എടിഎമ്മിലെത്തിയതാണ്.

## Article Content

**ചെന്നൈ: ( **[www.truevisionnews.com]** ) **കാഞ്ചീപുരത്ത് എടിഎമ്മിൽ നിന്ന് പണമെടുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു. ഖമ്മൻ സ്ട്രീറ്റ് സ്വദേശി വെങ്കടേശനാണ് വൈദ്യുതാഘാതമേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 8 വയസ്സുള്ള മകനുമൊത്ത് കാഞ്ചീപുരം ഹെഡ് പോസ്റ്റ് ഓഫിസിനു സമീപത്തെ എടിഎമ്മിലെത്തിയതാണ്.

കാർഡ് ഇട്ടശേഷം പിൻ നമ്പർ ടൈപ്പ് ചെയ്യുന്നതിനിടെ കീപാഡിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. വലതു കയ്യിൽ ശക്തിയേറിയ വൈദ്യുതാഘാതമേറ്റതോടെ ചാടി പുറത്തിറങ്ങിയ വെങ്കടേശൻ ഉടൻ തന്നെ കാഞ്ചീപുരം ഗവ. ആശുപത്രിയിൽ ചികിത്സ തേടി. കീപാഡിൽ വൈദ്യുതി പ്രവാഹമുള്ളതായി പൊലീസ് പരിശോധനയിൽ കണ്ടെത്തി.

മറ്റൊരു സംഭവത്തിൽ ഹൈദരാബാദിൽ ശോഭാ യാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് അഞ്ച് മരണം. രഥം വൈദ്യുത ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. പ്രദേശവാസികളാണ് മരിച്ചത്. നാല് പേർക്ക് പരിക്കേറ്റു. ഉപ്പൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ രാമന്തപുരിലാണ് അപകടമുണ്ടായത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ജന്മാഷ്ടമിയോട് അനുബന്ധിച്ചായിരുന്നു ഘോഷയാത്ര.

രാമന്തപുരിലെ ആർ‌ടി‌സി കോളനിയിലാണ് സംഭവം നടന്നത്. കൃഷ്ണ (21), ശ്രീകാന്ത് റെഡ്ഡി (35), സുരേഷ് യാദവ് (34), രുദ്ര വികാസ് (39), രാജേന്ദ്ര റെഡ്ഡി (45) എന്നിവരാണ് മരിച്ചത്. എല്ലാവരും പഴയ രാമന്തപൂർ പ്രദേശവാസികളാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. ഉപ്പൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309282/man-shocked-at-atm-while-withdrawing-money-police-say-electricity-was-flowing-through-keypad)