---
title: "വടകരയിൽ യുവാവിന്റെ മരണത്തിനിടയാക്കിയ കാര്‍ കസ്റ്റഡിയിലെടുത്ത് പൊലീസ്; കാറുടമ ഉള്ളിയേരി സ്വദേശിയെന്ന് സൂചന"
english_title: "Police have taken into custody the car that caused the death of a young man in Vadakara It is indicated that the car owner is a native of Ulliyeri"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309234/police-have-taken-into-custody-the-car-that-caused-the-death-of-a-young-man-in-vadakara-it-is-indicated-that-the-car-owner-is-a-native-of-ulliyeri"
published_at: "2025-08-17T21:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a1fe6d002e0_ghjgh.jpg"
keywords: []
---

# വടകരയിൽ യുവാവിന്റെ മരണത്തിനിടയാക്കിയ കാര്‍ കസ്റ്റഡിയിലെടുത്ത് പൊലീസ്; കാറുടമ ഉള്ളിയേരി സ്വദേശിയെന്ന് സൂചന

> **Lead Summary:** വടകര വള്ളിക്കാട്ട് യുവാവിന്റെ മരണത്തിനിടയാക്കിയ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ മാസം 7 ന് രാത്രി പതിനൊന്ന് മണിയോടെയാണ് വീട്ടിലേക്ക് റോഡരികിലൂടെ നടന്നു പോവുകയായിരുന്ന അമല്‍ കൃഷ്ണയെ കാര്‍ ഇടിച്ചു തെറിപ്പിച്ചത്. ശേഷം കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു.

## Article Content

വടകര വള്ളിക്കാട്ട് യുവാവിന്റെ മരണത്തിനിടയാക്കിയ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ മാസം 7 ന് രാത്രി പതിനൊന്ന് മണിയോടെയാണ് വീട്ടിലേക്ക് റോഡരികിലൂടെ നടന്നു പോവുകയായിരുന്ന അമല്‍ കൃഷ്ണയെ കാര്‍ ഇടിച്ചു തെറിപ്പിച്ചത്. ശേഷം കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു.

തലയ്ക്ക് ഗുരുതമായി പുരുക്കേറ്റ 27 കാരന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കാറിനായി വടകര പോലീസ് ഊര്‍ജിതമായ അന്വേഷണമാണ് നടത്തിയത്. അപകടമുണ്ടാക്കിയ സമയത്ത് ഇതുവഴി കടന്നുപോയ കാറുകളെ നിരീക്ഷിച്ചു. ഇതിനായ് നൂറ് കണക്കിന് സി.സി.ടി.വി ദൃശ്യങ്ങളാണ് വടകര പോലീസ് പരിശോധിച്ചത്.

കണ്ണൂര്‍ ജില്ലയിലടക്കം പരിശോധന നടത്തിയിരുന്നു. ഏറാമലയില്‍ നിന്നാണ് ഇന്നോവ കാര്‍ കസ്റ്റഡിയിലെടുത്തത്. ഉള്ളിയേരി സ്വദേശിയുടേതാണ് കാര്‍ എന്നാണ് സൂചന. ആര്‍ സി ഓണറെ പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. അപകടസമയത്തെ ഫോണ്‍ ലൊക്കേഷന്‍ വിവരങ്ങള്‍ ഉള്‍പെടെ പൊലീസ് ശേഖരിക്കുന്നുണ്ട്.

ഫൊറന്‍സിക് പരിശോധന നടത്തിയതിന് ശേഷമാകും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങളിലേക്ക് പൊലീസ് കടക്കുക.തുടര്‍ച്ചയായ രണ്ടാം തവണയാണ് വടകര പൊലീസ് ഇത്തരം സംഭവങ്ങളില്‍ അപകടത്തിനിടയാക്കിയ വാഹനം കണ്ടെത്തുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309234/police-have-taken-into-custody-the-car-that-caused-the-death-of-a-young-man-in-vadakara-it-is-indicated-that-the-car-owner-is-a-native-of-ulliyeri)