---
title: "അസംബ്ലിക്കിടെ  കാലുകൊണ്ട് ചരല്‍ നീക്കി; കാസര്‍കോട് ഹെഡ് മാസ്റ്ററുടെ അടിയേറ്റ് വിദ്യാര്‍ഥിയുടെ കർണപടം  തകര്‍ന്നതായി പരാതി"
english_title: "A student's eardrum was broken after being beaten by a teacher at school, a complaint has been filed kasargod"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309222/a-students-eardrum-was-broken-after-being-beaten-by-a-teacher-at-school-a-complaint-has-been-filed-kasargod"
published_at: "2025-08-17T19:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a1e71f08eea_complaint.jpg"
keywords: []
---

# അസംബ്ലിക്കിടെ  കാലുകൊണ്ട് ചരല്‍ നീക്കി; കാസര്‍കോട് ഹെഡ് മാസ്റ്ററുടെ അടിയേറ്റ് വിദ്യാര്‍ഥിയുടെ കർണപടം  തകര്‍ന്നതായി പരാതി

> **Lead Summary:** സ്‌കൂളില്‍ അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ഥിയുടെ കർണപടം തകര്‍ന്നതായി പരാതി. കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി അഭിനവ് കൃഷ്ണയ്ക്കാണ് മർദ്ദനമേറ്റത്.

## Article Content

സ്‌കൂളില്‍ അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ഥിയുടെ കർണപടം തകര്‍ന്നതായി പരാതി. കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി അഭിനവ് കൃഷ്ണയ്ക്കാണ് മർദ്ദനമേറ്റത്.

സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ അശോകന്‍ കുട്ടിയെ മർദ്ദിച്ചെന്നാണ് പരാതി. ഇക്കഴിഞ്ഞ ദിവസമാണ് സംഭവം. അസംബ്ലിക്കിടെ കുട്ടി കാല്‍കൊണ്ട് ചരല്‍ നീക്കിയതാണ് അശോകനെ പ്രകോപിപ്പിച്ചത്.

അസംബ്ലി കഴിഞ്ഞതിന് തൊട്ടുപിന്നാലെ മർദ്ദിച്ചുവെന്നാണ് അഭിനവ് പറയുന്നത്. എന്നാല്‍ അഭിനവ് ഒതുങ്ങിനില്‍ക്കാത്തതിനെ തുടര്‍ന്നാണ് മർദ്ദിക്കേണ്ടിവന്നത് എന്നാണ് അധ്യാപകന്റെ വാദം. അഭിനവിന്റെ മാതാപിതാക്കള്‍ പോലീസിലും ബാലാവകാശ കമ്മിഷനിലും പരാതി നല്‍കിയിട്ടുണ്ട്. അഭിനവ് ചികിത്സയില്‍ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309222/a-students-eardrum-was-broken-after-being-beaten-by-a-teacher-at-school-a-complaint-has-been-filed-kasargod)