---
title: "വീടിനുള്ളിൽ മുളക് പൊടി, കൊലപാതകമെന്ന് സംശയം; ആലപ്പുഴയിൽ 54-കാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Chilli powder inside house murder suspected 54-year-old woman found dead at home in Alappuzha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309211/chilli-powder-inside-house-murder-suspected-54-year-old-woman-found-dead-at-home-in-alappuzha"
published_at: "2025-08-17T18:51:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a1d7a263bd0_fff.jpg"
keywords: []
---

# വീടിനുള്ളിൽ മുളക് പൊടി, കൊലപാതകമെന്ന് സംശയം; ആലപ്പുഴയിൽ 54-കാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **ആലപ്പുഴ: ( **[www.truevisionnews.com]** ) ** ആലപ്പുഴ തോട്ടപ്പളളി ഒറ്റപ്പനക്ക് സമീപം മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പകപ്പള്ളി റംലത്തിനെയാണ് മരിച്ച നിലയിൽ കണ്ടത്. ഒറ്റയ്ക്കായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. 54 വയസാണ് പ്രായം. കൊലപാതകമാണോ എന്നാണ് സംശയം. വീടിനുള്ളിൽ മുളക് പൊടി വിതറിയ നിലയിലായിരുന്നു. വീടിന്‍റെ അടുക്കള വാതിൽ ചവിട്ടി തുറന്ന നിലയിലാണുള്ളത്.

## Article Content

**ആലപ്പുഴ: ( **[www.truevisionnews.com]** ) ** ആലപ്പുഴ തോട്ടപ്പളളി ഒറ്റപ്പനക്ക് സമീപം മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പകപ്പള്ളി റംലത്തിനെയാണ് മരിച്ച നിലയിൽ കണ്ടത്. ഒറ്റയ്ക്കായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. 54 വയസാണ് പ്രായം. കൊലപാതകമാണോ എന്നാണ് സംശയം. വീടിനുള്ളിൽ മുളക് പൊടി വിതറിയ നിലയിലായിരുന്നു. വീടിന്‍റെ അടുക്കള വാതിൽ ചവിട്ടി തുറന്ന നിലയിലാണുള്ളത്.

മറ്റൊരു സംഭവത്തിൽ പാലക്കാട് ചാലിശ്ശേരിയിൽ 21കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ചാലിശ്ശേരി കോട്ട റോഡ് ടിഎസ്കെ നഗറിൽ പയ്യഴി വടക്കേക്കര ഹരിദാസിന്‍റെയും ബിന്ദുവിന്‍റെയും മകള്‍ ഹ൪ഷയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ ഹര്‍ഷയെ കണ്ടെത്തിയത്.

സംഭവത്തെതുടര്‍ന്ന് ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടം കഴിഞ്ഞതിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309211/chilli-powder-inside-house-murder-suspected-54-year-old-woman-found-dead-at-home-in-alappuzha)