---
title: "തിരുവനന്തപുരത്ത് അഞ്ചുദിവസമായി സൈനികൻ്റെ ഭാര്യയെയും കുഞ്ഞിനെയും കാണാനില്ലെന്ന് പരാതി"
english_title: "The soldier's family has been missing for five days, a complaint has been filed."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309202/the-soldiers-family-has-been-missing-for-five-days-a-complaint-has-been-filed"
published_at: "2025-08-17T18:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a1cc4d01d87_missing.jpg"
keywords: []
---

# തിരുവനന്തപുരത്ത് അഞ്ചുദിവസമായി സൈനികൻ്റെ ഭാര്യയെയും കുഞ്ഞിനെയും കാണാനില്ലെന്ന് പരാതി

> **Lead Summary:** അഞ്ചുദിവസമായി സൈനികന്റെ കുടുംബത്തെ കാണാനില്ലെന്ന് പരാതി. സിഐഎസ്എഫ് ജവാന്റെ ഭാര്യയെയും കുഞ്ഞിനെയുമാണ് കാണാനില്ലെന്ന് പരാതി ഉയർന്നത്. അസം സ്വദേശികളായ റൂമി ദേവീദാസ് , പ്രിയാനന്ദ് ദാസ് എന്നിവരെയാണ് കാണാതായത്.

## Article Content

അഞ്ചുദിവസമായി സൈനികന്റെ കുടുംബത്തെ കാണാനില്ലെന്ന് പരാതി. സിഐഎസ്എഫ് ജവാന്റെ ഭാര്യയെയും കുഞ്ഞിനെയുമാണ് കാണാനില്ലെന്ന് പരാതി ഉയർന്നത്. അസം സ്വദേശികളായ റൂമി ദേവീദാസ് , പ്രിയാനന്ദ് ദാസ് എന്നിവരെയാണ് കാണാതായത്.

കല്ലുംമൂട് ക്വാർട്ടേഴ്സിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. സംഭവത്തിൽ ഫോർട്ട് പൊലീസ് അന്വേഷണം തുടങ്ങി. വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണമെന്നാണ് നൽകിയിരിക്കുന്ന നിർദ്ദേശം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309202/the-soldiers-family-has-been-missing-for-five-days-a-complaint-has-been-filed)