---
title: "വേഗം വാങ്ങിക്കോ....! സാംസങ് ഗാലക്‌സി എസ് 24 അൾട്രാ 5ജി ഏറ്റവും കുറഞ്ഞ വിലയില്‍"
english_title: " Samsung Galaxy S24 Ultra 5G at the lowest price"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309194/samsung-galaxy-s24-ultra-5g-at-the-lowest-price"
published_at: "2025-08-17T17:05:00+05:30"
category: "Talks & Topics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a1beff4329f_t.jpg"
keywords: []
---

# വേഗം വാങ്ങിക്കോ....! സാംസങ് ഗാലക്‌സി എസ് 24 അൾട്രാ 5ജി ഏറ്റവും കുറഞ്ഞ വിലയില്‍

> **Lead Summary:** **( **[www.truevisionnews.com]** ) **സാംസങ് ഗാലക്‌സി എസ് 24 അൾട്രാ 5ജി 39,000 രൂപ വിലക്കുറവില്‍ ഇപ്പോള്‍ സ്വന്തമാക്കാൻ സാധിക്കും. 1,34,999 രൂപ വില വരുന്ന ഫോണ്‍ ഇപ്പോള്‍ ഫ്ലിപ്കാര്‍ട്ടില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത് 81,000 രൂപയിൽ താഴെയാണ്. ബാങ്ക് ഓഫറോട് കൂടി 77,799 രൂപയ്ക്കാണ് ഇപ്പോള്‍ ഫോണ്‍ ഫ്ലിപ്കാര്‍ട്ടില്‍ ലഭ്യമാകുക.

## Article Content

**( **[www.truevisionnews.com]** ) **സാംസങ് ഗാലക്‌സി എസ് 24 അൾട്രാ 5ജി 39,000 രൂപ വിലക്കുറവില്‍ ഇപ്പോള്‍ സ്വന്തമാക്കാൻ സാധിക്കും. 1,34,999 രൂപ വില വരുന്ന ഫോണ്‍ ഇപ്പോള്‍ ഫ്ലിപ്കാര്‍ട്ടില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത് 81,000 രൂപയിൽ താഴെയാണ്. ബാങ്ക് ഓഫറോട് കൂടി 77,799 രൂപയ്ക്കാണ് ഇപ്പോള്‍ ഫോണ്‍ ഫ്ലിപ്കാര്‍ട്ടില്‍ ലഭ്യമാകുക.

ഫ്രീഡം സെയിലിന്റെ അവസാനദിനത്തിലാണ് ഇത്തരത്തിലൊരു മികച്ച ഓഫര്‍ ഫ്ലിപ്കാര്‍ട്ട് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങാൻ സാധിക്കുമെങ്കില്‍ 4000 രൂപയുടെ ഓഫര്‍ കാര്‍ഡിനും ലഭ്യമാക്കിയിട്ടുണ്ട്. പ്രതിമാസം 4,005 രൂപ വീതം അടയ്ക്കുന്ന രീതിയില്‍ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിന്റെ ഇഎംഐയും ഫോണിന് ലഭ്യമാണ്. ഇത് കൂടാതെ എക്സ്ചേഞ്ച് ഓപ്ഷനും ലഭ്യമാണ്.

**സാംസങ് ഗാലക്‌സി എസ് 24 അൾട്രാ 5ജി ഫീച്ചറുകള്‍**

50MP പെരിസ്‌കോപ്പ് ലെൻസ്, 10MP ടെലിഫോട്ടോ ലെൻസ്, 12MP അൾട്രാവൈഡ് ലെൻസ് കൂടതെ 200MP ഒപ്റ്റിക്കല്‍ ക്വാളിറ്റി സൂം ലഭിക്കുന്ന ക്വാഡ് കാമറയാണ് ഫോണിന്റെ പ്രധാന ആകര്‍ഷണം. 2,600 nits പീക്ക് ബ്രൈറ്റ്‌നസ്സുമുള്ള 6.8 ഇഞ്ച് QHD+ AMOLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റ് എന്നിവയാണ് ഫോണിന്റെ പ്രധാന ആകര്‍ഷണങ്ങള്‍.

5,000 mAh ബാറ്ററിയില്‍ എത്തുന്ന ഫോണ്‍ 45W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്നതുമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309194/samsung-galaxy-s24-ultra-5g-at-the-lowest-price)