---
title: "ചുണ്ടിലെ കറുപ്പ് മാറ്റാൻ അടുക്കളയിലുണ്ട് പൊടിക്കൈകൾ, ഇവയൊന്ന് ഉപയോഗിക്കൂ.... "
english_title: "Ways to remove dark spots on lips"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309189/ways-to-remove-dark-spots-on-lips"
published_at: "2025-08-17T16:44:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a1b9d51a3a3_lip.jpg"
keywords: []
---

# ചുണ്ടിലെ കറുപ്പ് മാറ്റാൻ അടുക്കളയിലുണ്ട് പൊടിക്കൈകൾ, ഇവയൊന്ന് ഉപയോഗിക്കൂ.... 

> **Lead Summary:** ചുണ്ടിലെ കറുപ്പ് കാരണം വളരെയേറെ ബുദ്ധിമുട്ടുന്നവർ നമുക്കിടയിൽ ഉണ്ട് . ചുണ്ടിന്റെ നിറം വർധിപ്പിക്കാൻ വേണ്ടി പല പരീക്ഷണങ്ങളും ചെയ്തുമടുത്തവരാണോ നിങ്ങൾ? എങ്കിൽ താഴെ പറയുന്ന പൊടികൈകൾ ഒന്ന് ഉപയോഗിച്ച് നോക്കൂ .....

## Article Content

ചുണ്ടിലെ കറുപ്പ് കാരണം വളരെയേറെ ബുദ്ധിമുട്ടുന്നവർ നമുക്കിടയിൽ ഉണ്ട് . ചുണ്ടിന്റെ നിറം വർധിപ്പിക്കാൻ വേണ്ടി പല പരീക്ഷണങ്ങളും ചെയ്തുമടുത്തവരാണോ നിങ്ങൾ? എങ്കിൽ താഴെ പറയുന്ന പൊടികൈകൾ ഒന്ന് ഉപയോഗിച്ച് നോക്കൂ .....

**പഞ്ചസാരയും നാരങ്ങയും**

ഒരു നാരങ്ങാ രണ്ടായി മുറിച്ചതിന് ശേഷം പഞ്ചസാരയിൽ മുക്കി ചുണ്ടിൽ മൃദുവായി സ്ക്രബ്ബ്‌ ചെയ്യുക. ശേഷം കഴുകി കളയാം. ദിവസേന അഞ്ച് മിനിറ്റ് വീതം ഇത് ആവർത്തിക്കാം. മികച്ച ഒരു പ്രകൃതിദത്ത എക്‌സ്‌ഫോളിയേറ്ററാണ് പഞ്ചസാര. ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ മൃതചർമ്മം നീക്കം ചെയ്യാൻ ഇത് വളരെയധികം സഹായിക്കും.

**ഉരുളക്കിഴങ്ങ് നീര്**

ചുണ്ടിലെ കറുപ്പ് നിറം അകറ്റാൻ മികച്ചൊരു പ്രതിവിധിയാണ് ഉരുളക്കിഴങ്ങ് നീര്. വിറ്റാമിൻ എ, ബി, സി എന്നിവ ഇതിൽ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ പിഗ്മെന്‍റേഷൻ കുറയ്ക്കാനും ഇത് സഹായിക്കും. അതിനായി രാത്രിയിൽ കിടക്കുന്നതിന് മുമ്പ് ഉരുളക്കിഴങ്ങ് നീര് ചുണ്ടിന് മുകളിൽ പുരട്ടുക. ദിവസേന ഇത് ആവർത്തിക്കുക. ഒരു ആഴ്‌ചക്കുള്ളിൽ തന്നെ ഫലം പ്രകടമാകും.

**ബീറ്റ്റൂട്ട് നീര്**

രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പ് ചുണ്ടുകളിൽ ബീറ്റ്‌റൂട്ട് നീര് പുരട്ടുക. രാവിലെ എഴുന്നേൽക്കുമ്പോൾ കഴുകി കളയാം. ബീറ്റ്റൂട്ട് ജ്യൂസിൽ ബ്ലീച്ചിങ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പിഗ്മെന്‍റേഷൻ അകറ്റാനും കറുത്ത പാടുകൾ കുറയ്ക്കാനും സഹായിക്കും. പതിവായി ബീറ്റ്റൂട്ട് നീര് ഉപയോഗിക്കുന്നത് ചുണ്ടുകൾക്ക് സ്വാഭാവിക തിളക്കം ലഭിക്കാൻ ഗുണം ചെയ്യും.

**ഓറഞ്ച് തൊലിയും തൈരും**

ഉണക്കി പൊടിച്ച ഓറഞ്ച് തൊലിയും തൈരും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് ചുണ്ടുകളിൽ പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്‍ചയിൽ രണ്ട് തവണ ഇത് ആവർത്തിക്കാം. ഓറഞ്ച് തൊലിയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ ചുണ്ടുകൾക്ക് തിളക്കം നൽകാൻ ഇത് സഹായിക്കും. ചുണ്ടുകളിലെ ഇരുണ്ട നിറം അകറ്റാനും ഇത് ഉപകരിക്കും.

**മഞ്ഞളും തക്കാളി നീരും**

ഓരോ ടേബിൾ സ്‌പൂൺ വീതം തക്കാളി നീരും നാരങ്ങാ നീരും അൽപം മഞ്ഞൾ പൊടിയും ചേർത്ത് മിക്‌സ് ചെയ്യുക. ഈ മിശ്രിതം ചുണ്ടുകളിൽ പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയുക. ആഴ്‌ചയിൽ മൂന്ന് തവണ ഇങ്ങനെ ചെയ്യാം. ചുണ്ടുകളിലെ ഇരുണ്ട നിറം അകറ്റി തിളക്കമുള്ളതാക്കാൻ ഈ മാസ്‌ക് വളരെയധികം സഹായിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309189/ways-to-remove-dark-spots-on-lips)