---
title: "പാലക്കാട് ഇരുപത്തൊന്നുകാരി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ"
english_title: "Twenty one year old woman found hanging inside house in Palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309184/twenty-one-year-old-woman-found-hanging-inside-house-in-palakkad"
published_at: "2025-08-17T16:06:00+05:30"
category: "Crime"
language: "ml"
image: "https://truevisionnews.com/image-uploads/68a1b0bd17598_hjghjy.jpg"
keywords: []
---

# പാലക്കാട് ഇരുപത്തൊന്നുകാരി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

> **Lead Summary:** **പാലക്കാട്: ( **[www.truevisionnews.com]** ) **പാലക്കാട് ചാലിശ്ശേരിയിൽ 21കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ചാലിശ്ശേരി കോട്ട റോഡ് ടിഎസ്കെ നഗറിൽ പയ്യഴി വടക്കേക്കര ഹരിദാസിന്‍റെയും ബിന്ദുവിന്‍റെയും മകള്‍ ഹ൪ഷയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ ഹര്‍ഷയെ കണ്ടെത്തിയത്.

## Article Content

**പാലക്കാട്: ( **[www.truevisionnews.com]** ) **പാലക്കാട് ചാലിശ്ശേരിയിൽ 21കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ചാലിശ്ശേരി കോട്ട റോഡ് ടിഎസ്കെ നഗറിൽ പയ്യഴി വടക്കേക്കര ഹരിദാസിന്‍റെയും ബിന്ദുവിന്‍റെയും മകള്‍ ഹ൪ഷയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ ഹര്‍ഷയെ കണ്ടെത്തിയത്.

സംഭവത്തെതുടര്‍ന്ന് ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടം കഴിഞ്ഞതിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

**ദിശ ഹെൽപ്പ് ലൈൻ (Disha Helpline): 1056**

കേരള സർക്കാരിന്റെ ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഈ ടോൾ ഫ്രീ നമ്പർ 24 മണിക്കൂറും പ്രവർത്തിക്കുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങൾ, ആത്മഹത്യാപരമായ ചിന്തകൾ, മറ്റ് ആരോഗ്യപരമായ ആശങ്കകൾ എന്നിവയ്ക്ക് കൗൺസിലിംഗ് നൽകുന്നു.

**റോശ്നി (Roshni): 0484 2885200**

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കൗൺസിലിംഗ് സെന്റർ മാനസിക വിഷമങ്ങളും ആത്മഹത്യാ ചിന്തകളും നേരിടുന്നവർക്ക് സൗജന്യ കൗൺസിലിംഗ് നൽകുന്നു.

**മൈത്രി (Maithri): 0484 2540530**

കൊച്ചിയിലെ ഈ സന്നദ്ധ സംഘടനയും മാനസിക പിന്തുണ ആവശ്യമുള്ളവർക്ക് സൗജന്യ കൗൺസിലിംഗ് സേവനങ്ങൾ നൽകുന്നു.

**സഞ്ജീവിനി (Sanjeevani): 0471 2533900**

തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സഞ്ജീവിനി, തിങ്കൾ മുതൽ ശനി വരെ ഉച്ചയ്ക്ക് 1 മണി മുതൽ 5 മണി വരെ കൗൺസിലിംഗ് സേവനങ്ങൾ നൽകുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309184/twenty-one-year-old-woman-found-hanging-inside-house-in-palakkad)