---
title: "വേഷം മാറാൻ താൻ ആരാ കുമ്പിടിയോ ....?; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, സന്യാസി വേഷത്തിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ"
english_title: "Kerala Police arrest POCSO case accused from Tamil Nadu."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309171/kerala-police-arrest-pocso-case-accused-from-tamil-nadu"
published_at: "2025-08-17T14:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a1a16faace8_pocso.jpg"
keywords: []
---

# വേഷം മാറാൻ താൻ ആരാ കുമ്പിടിയോ ....?; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, സന്യാസി വേഷത്തിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

> **Lead Summary:** പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗ൪ഭിണിയാക്കിയശേഷം തമിഴ്നാട്ടിൽ ഒളിവിൽ പോയ പോക്സോ കേസ് പ്രതിയെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി കേരള പൊലീസ്. പാലക്കാട് സ്വദേശി ശിവകുമാറിനെയാണ് ആണ് അറസ്റ്റ് ചെയ്തത്. 

## Article Content

പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗ൪ഭിണിയാക്കിയശേഷം തമിഴ്നാട്ടിൽ ഒളിവിൽ പോയ പോക്സോ കേസ് പ്രതിയെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി കേരള പൊലീസ്. പാലക്കാട് സ്വദേശി ശിവകുമാറിനെയാണ് ആണ് അറസ്റ്റ് ചെയ്തത്. 

വ്യാജസന്യാസിയായി തമിഴ്നാട്ടിലെ ഗ്രാമത്തിലാണ് പ്രതി ഒളിവിൽ കഴിഞ്ഞത് . ഒരു വർഷത്തെ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതിയെ പിടികൂടുന്നത്. വിചാരണ നടക്കുന്നതിനിടെ ജാമ്യത്തിലിറങ്ങിയ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. തമിഴ്നാട് പോലീസിന്‍റെ സഹായത്തോടെ കേരള പോലീസ് ഇന്നലെയാണ് പ്രതിയെ പിടികൂടിയത്. ആരും തിരിച്ചറിയാതിരിക്കാനായി താടിയും മുടിയുമൊക്കെ വളര്‍ത്തി സന്യാസിയായി കഴിഞ്ഞുവരുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309171/kerala-police-arrest-pocso-case-accused-from-tamil-nadu)