---
title: "വാഹനം നിർത്തിയതിന് മർദ്ദിക്കണോ? കോഴിക്കോട് കൂത്താളിയിൽ വെറ്ററിനറി ഡോക്ടർക്ക് സ്ത്രീയുടെ മർദ്ദനം"
english_title: "Veterinary doctor assaulted in Koothali, Kozhikode."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309169/veterinary-doctor-assaulted-in-koothali-kozhikode"
published_at: "2025-08-17T14:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a19e8e5d1df_attack.jpg"
keywords: []
---

# വാഹനം നിർത്തിയതിന് മർദ്ദിക്കണോ? കോഴിക്കോട് കൂത്താളിയിൽ വെറ്ററിനറി ഡോക്ടർക്ക് സ്ത്രീയുടെ മർദ്ദനം

> **Lead Summary:** കൂത്താളിയിൽ വെറ്ററിനറി ഡോക്ടർക്ക് മർദ്ദനം. കൂത്താളി വെറ്ററിനറി ആശുപത്രിയിലെ ഡോക്ടർ വിജിതയ്ക്കാണ് മർദ്ദനമേറ്റത്. പശുവിനെ ചികിത്സിക്കാൻ പോയപ്പോഴായിരുന്നു സംഭവം. വാഹനം നിർത്തിയതുമായി ബന്ധപ്പെട്ട് തൊട്ടടുത്ത വീട്ടിലെ സ്ത്രീ മർദ്ദിക്കുകയായിരുന്നു. വിജിത പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

## Article Content

കൂത്താളിയിൽ വെറ്ററിനറി ഡോക്ടർക്ക് മർദ്ദനം. കൂത്താളി വെറ്ററിനറി ആശുപത്രിയിലെ ഡോക്ടർ വിജിതയ്ക്കാണ് മർദ്ദനമേറ്റത്. പശുവിനെ ചികിത്സിക്കാൻ പോയപ്പോഴായിരുന്നു സംഭവം. വാഹനം നിർത്തിയതുമായി ബന്ധപ്പെട്ട് തൊട്ടടുത്ത വീട്ടിലെ സ്ത്രീ മർദ്ദിക്കുകയായിരുന്നു. വിജിത പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

അതേസമയം കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്തിറക്കി.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിച്ചു. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അവർട്ടാണ്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309169/veterinary-doctor-assaulted-in-koothali-kozhikode)