---
title: "  കണ്ണൂരിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; യുവതി മരിച്ചു"
english_title: "A young woman died after losing control of her scooter and overturning in Kannur."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309161/a-young-woman-died-after-losing-control-of-her-scooter-and-overturning-in-kannur"
published_at: "2025-08-17T14:19:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68a197a3012c9_accident.jpg"
keywords: []
---

#   കണ്ണൂരിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; യുവതി മരിച്ചു

> **Lead Summary:** കണ്ണൂരിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. കെ.വി. രമിത ആണ് മരിച്ചത്. വെള്ളിയാഴ്ച നാലിന് എടാട്ട് കോളേജ് റോഡിന് സമീപം ദേശീയപാതയിലാണ് അപകടം നടന്നത്.

## Article Content

കണ്ണൂരിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. കെ.വി. രമിത ആണ് മരിച്ചത്. വെള്ളിയാഴ്ച നാലിന് എടാട്ട് കോളേജ് റോഡിന് സമീപം ദേശീയപാതയിലാണ് അപകടം നടന്നത്.

ഗുരുതരമായി പരിക്കേറ്റ രമിതയെ ആദ്യം കണ്ണൂർ മെഡിക്കൽ കോളേജിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത് . ഭർത്താവ്: തെയ്യംകലാ കാരൻ സുരേഷ് കുമാർ പണിക്കർ. മക്കൾ: അജിൻ സുരേഷ് പണിക്കർ, അജന്യ (നഴ്‌സിങ് വിദ്യാർ ഥിനി). 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309161/a-young-woman-died-after-losing-control-of-her-scooter-and-overturning-in-kannur)