---
title: "മലപ്പുറത്ത് വിവാഹ നിശ്ചയത്തിന്  പോയ ടൂറിസ്റ്റ് ബസ്  മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക് "
english_title: "Tourist bus heading for wedding and engagement party overturns in Malappuram; several injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309140/tourist-bus-heading-for-wedding-and-engagement-party-overturns-in-malappuram-several-injured"
published_at: "2025-08-17T12:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a1826b0c700_accident.jpg"
keywords: []
---

# മലപ്പുറത്ത് വിവാഹ നിശ്ചയത്തിന്  പോയ ടൂറിസ്റ്റ് ബസ്  മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക് 

> **Lead Summary:** **മലപ്പുറം : **മലപ്പുറം കുറ്റിപ്പുറത്ത് വിവാഹ നിശ്ചയത്തിന് പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം . നിരവധി പേർക്ക് പരിക്ക്. അൻപതോളം വരുന്ന ആളുകളാണ് ബസിൽ ഉണ്ടായിരുന്നത് . ആരുടേയും പരിക്ക് ഗുരുതരമല്ല . വേഗതയിലെത്തിയ ബസ് കാറിൽ ഇടിച്ചു മറിയുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയാണ് അപകടമുണ്ടായത്. റോഡ് വീതി കുറയുന്ന സ്ഥലത്തെ കുഴിയിലാണ് മറിഞ്ഞത്. അപകടത്തെതുടര്‍ന്ന് റോഡിൽ ഗതാഗത തടസം നേരിടുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

## Article Content

**മലപ്പുറം : **മലപ്പുറം കുറ്റിപ്പുറത്ത് വിവാഹ നിശ്ചയത്തിന് പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം . നിരവധി പേർക്ക് പരിക്ക്. അൻപതോളം വരുന്ന ആളുകളാണ് ബസിൽ ഉണ്ടായിരുന്നത് . ആരുടേയും പരിക്ക് ഗുരുതരമല്ല . വേഗതയിലെത്തിയ ബസ് കാറിൽ ഇടിച്ചു മറിയുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയാണ് അപകടമുണ്ടായത്. റോഡ് വീതി കുറയുന്ന സ്ഥലത്തെ കുഴിയിലാണ് മറിഞ്ഞത്. അപകടത്തെതുടര്‍ന്ന് റോഡിൽ ഗതാഗത തടസം നേരിടുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

കോട്ടക്കൽ ഭാഗത്ത് നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. ദേശീയപാതയിൽ നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ബസ് വേഗതയിലായിരുന്നുവെന്നും നിയന്ത്രണം വിട്ടാണ് ഡിവൈഡറിലും കാറിലുമിടിച്ച് മറിഞ്ഞതെന്നുമാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

അതേസമയം ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി പോ​ക്സോ കേ​സി​ൽ പി​ടി​യി​ൽ. മു​ത​യി​ൽ പോ​ങ്ങു​വി​ള​വീ​ട്ടി​ൽ മു​ബീ​ൻ (23) ആ​ണ്​ പി​ടി​യി​ലാ​യ​ത്. സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യെ കാ​റി​ൽ ക​യ​റ്റി തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കൊ​ണ്ട് പോ​യാ​ണ് പീ​ഡ​നം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ എ​ട്ടാം തി​യ​തി പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ നി​ന്ന് ത​ട്ടി​ക്കൊ​ണ്ട് പോ​യി വെ​മ്പാ​യ​ത്ത് എ​ത്തി​ച്ചു. കു​ട്ടി​യെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക​ൾ ക​ട​യ്ക്ക​ൽ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ പി​റ്റേ ദി​വ​സം പു​ല​ർ​ച്ചെ കു​ട്ടി​യെ കാ​റി​ൽ കൊ​ണ്ട് വ​ന്ന് വീ​ടി​ന് മു​ന്നി​ൽ ഇ​റ​ക്കി​വി​ട്ട​ശേ​ഷം മു​ബീ​ൻ ക​ട​ന്ന് ക​ള​ഞ്ഞു. ത​ട്ടി​ക്കൊ​ണ്ട് പോ​ക​ൽ, കു​ട്ടി​ക​ൾ​ക്ക് നേ​രെ​യു​ള​ള ലൈം​ഗി​ക അ​തി​ക്ര​മം ത​ട​യ​ൽ തു​ട​ങ്ങി​യ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത പൊ​ലീ​സ് മു​ബീ​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ഡ് ചെ​യ്തു. ക​ഞ്ചാ​വ് വി​ല്‍പ​ന ന​ട​ത്തി​യ​തി​നും ഉ​പ​യോ​ഗി​ച്ച​തി​നു​മാ​യി മു​ബീ​നെ​തി​രെ അ​ഞ്ച് കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309140/tourist-bus-heading-for-wedding-and-engagement-party-overturns-in-malappuram-several-injured)