---
title: "വീട്ടുകാരുമായി പിണങ്ങിയിട്ട് ഒരു വർഷം; റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Retired police officer found dead in lodge"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309136/retired-police-officer-found-dead-in-lodge"
published_at: "2025-08-17T12:33:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a1c099d2087_hghfg.jpg"
keywords: []
---

# വീട്ടുകാരുമായി പിണങ്ങിയിട്ട് ഒരു വർഷം; റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കോട്ടയം: ( **[www.truevisionnews.com]** )** കോട്ടയത്ത് റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പാലാ മുത്തോലിയിലെ ലോഡ്ജിലാണ് പുലിയന്നൂര്‍ സ്വദേശിയായ ടിജി സുരേന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തിയത്. റിട്ട. എസ്ഐ ആണ് മരിച്ച ടിജി സുരേന്ദ്രൻ. മുത്തോലി കവലയ്ക്ക് സമീപമുള്ള ലോഡ്ജിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.

## Article Content

**കോട്ടയം: ( **[www.truevisionnews.com]** )** കോട്ടയത്ത് റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പാലാ മുത്തോലിയിലെ ലോഡ്ജിലാണ് പുലിയന്നൂര്‍ സ്വദേശിയായ ടിജി സുരേന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തിയത്. റിട്ട. എസ്ഐ ആണ് മരിച്ച ടിജി സുരേന്ദ്രൻ. മുത്തോലി കവലയ്ക്ക് സമീപമുള്ള ലോഡ്ജിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.

റിട്ടയര്‍ ചെയ്തതിന് ശേഷം ഇയാള്‍ കടപ്പാട്ടൂരിലെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു. വീട്ടുകാരുമായി പിണങ്ങി ഒരു വര്‍ഷത്തോളമായി ഈ ലോഡ്ജിലാണ് താമസിക്കുന്നത്. രണ്ടു ദിവസമായി പമ്പിലെത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മരണവിവരമറിഞ്ഞത്.

കട്ടിലില്‍ നിന്നും നിലത്ത് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

**ദിശ ഹെൽപ്പ് ലൈൻ (Disha Helpline): 1056**

കേരള സർക്കാരിന്റെ ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഈ ടോൾ ഫ്രീ നമ്പർ 24 മണിക്കൂറും പ്രവർത്തിക്കുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങൾ, ആത്മഹത്യാപരമായ ചിന്തകൾ, മറ്റ് ആരോഗ്യപരമായ ആശങ്കകൾ എന്നിവയ്ക്ക് കൗൺസിലിംഗ് നൽകുന്നു.

**റോശ്നി (Roshni): 0484 2885200**

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കൗൺസിലിംഗ് സെന്റർ മാനസിക വിഷമങ്ങളും ആത്മഹത്യാ ചിന്തകളും നേരിടുന്നവർക്ക് സൗജന്യ കൗൺസിലിംഗ് നൽകുന്നു.

**മൈത്രി (Maithri): 0484 2540530**

കൊച്ചിയിലെ ഈ സന്നദ്ധ സംഘടനയും മാനസിക പിന്തുണ ആവശ്യമുള്ളവർക്ക് സൗജന്യ കൗൺസിലിംഗ് സേവനങ്ങൾ നൽകുന്നു.

**സഞ്ജീവിനി (Sanjeevani): 0471 2533900**

തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സഞ്ജീവിനി, തിങ്കൾ മുതൽ ശനി വരെ ഉച്ചയ്ക്ക് 1 മണി മുതൽ 5 മണി വരെ കൗൺസിലിംഗ് സേവനങ്ങൾ നൽകുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309136/retired-police-officer-found-dead-in-lodge)