---
title: "ക​ഞ്ചാ​വ് കേ​സി​ലും പ്ര​തി, പെ​ൺ​കു​ട്ടി​യെ കാ​റി​ൽ ക​യ​റ്റി കൊ​ണ്ട് പോയി പീഡനം, പോ​ക്സോ കേ​സി​ൽ യുവാവ് അറസ്റ്റിൽ"
english_title: "The accused in the cannabis case was arrested in a POCSO case kollam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309134/the-accused-in-the-cannabis-case-was-arrested-in-a-pocso-case-kollam"
published_at: "2025-08-17T12:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a17c320933b_rape.jpg"
keywords: []
---

# ക​ഞ്ചാ​വ് കേ​സി​ലും പ്ര​തി, പെ​ൺ​കു​ട്ടി​യെ കാ​റി​ൽ ക​യ​റ്റി കൊ​ണ്ട് പോയി പീഡനം, പോ​ക്സോ കേ​സി​ൽ യുവാവ് അറസ്റ്റിൽ

> **Lead Summary:** ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി പോ​ക്സോ കേ​സി​ൽ പി​ടി​യി​ൽ. മു​ത​യി​ൽ പോ​ങ്ങു​വി​ള​വീ​ട്ടി​ൽ മു​ബീ​ൻ ആ​ണ്​ പി​ടി​യി​ലാ​യ​ത്. സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യെ കാ​റി​ൽ ക​യ​റ്റി തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കൊ​ണ്ട് പോ​യാ​ണ് പീ​ഡ​നം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ എ​ട്ടാം തി​യ​തി പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ നി​ന്ന് ത​ട്ടി​ക്കൊ​ണ്ട് പോ​യി വെ​മ്പാ​യ​ത്ത് എ​ത്തി​ച്ചു. കു​ട്ടി​യെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക​ൾ ക​ട​യ്ക്ക​ൽ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

## Article Content

ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി പോ​ക്സോ കേ​സി​ൽ പി​ടി​യി​ൽ. മു​ത​യി​ൽ പോ​ങ്ങു​വി​ള​വീ​ട്ടി​ൽ മു​ബീ​ൻ ആ​ണ്​ പി​ടി​യി​ലാ​യ​ത്. സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യെ കാ​റി​ൽ ക​യ​റ്റി തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കൊ​ണ്ട് പോ​യാ​ണ് പീ​ഡ​നം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ എ​ട്ടാം തി​യ​തി പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ നി​ന്ന് ത​ട്ടി​ക്കൊ​ണ്ട് പോ​യി വെ​മ്പാ​യ​ത്ത് എ​ത്തി​ച്ചു. കു​ട്ടി​യെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക​ൾ ക​ട​യ്ക്ക​ൽ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ പി​റ്റേ ദി​വ​സം പു​ല​ർ​ച്ചെ കു​ട്ടി​യെ കാ​റി​ൽ കൊ​ണ്ട് വ​ന്ന് വീ​ടി​ന് മു​ന്നി​ൽ ഇ​റ​ക്കി​വി​ട്ട​ശേ​ഷം മു​ബീ​ൻ ക​ട​ന്ന് ക​ള​ഞ്ഞു. ത​ട്ടി​ക്കൊ​ണ്ട് പോ​ക​ൽ, കു​ട്ടി​ക​ൾ​ക്ക് നേ​രെ​യു​ള​ള ലൈം​ഗി​ക അ​തി​ക്ര​മം ത​ട​യ​ൽ തു​ട​ങ്ങി​യ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത പൊ​ലീ​സ് മു​ബീ​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ഡ് ചെ​യ്തു. ക​ഞ്ചാ​വ് വി​ല്‍പ​ന ന​ട​ത്തി​യ​തി​നും ഉ​പ​യോ​ഗി​ച്ച​തി​നു​മാ​യി മു​ബീ​നെ​തി​രെ അ​ഞ്ച് കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309134/the-accused-in-the-cannabis-case-was-arrested-in-a-pocso-case-kollam)