---
title: "അവധിയായതിനാൽ ഡാം കാണാൻ പോകേണ്ട....; ഒൻപത്  ഡാമുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു"
english_title: "Red alert declared for nine dams"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309129/red-alert-declared-for-nine-dams"
published_at: "2025-08-17T12:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a177b6abf7a_dam.jpg"
keywords: []
---

# അവധിയായതിനാൽ ഡാം കാണാൻ പോകേണ്ട....; ഒൻപത്  ഡാമുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

> **Lead Summary:** അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഒൻപത് ഡാമുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡാമുകള്‍ക്ക് അരികില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി.

## Article Content

അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഒൻപത് ഡാമുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡാമുകള്‍ക്ക് അരികില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി.

തൃശൂരിലെ ഷോളയാര്‍,പെരിങ്ങല്‍കുത്ത് ,വയനാട് ,ബാണാസുരസാഗര്‍ തുടങ്ങിയ ഡാമുകളിലാണ് മുന്നറിയിപ്പുള്ളത്. ഡാമുകളില്‍ നിന്ന് നിശ്ചിത അളവില്‍ വെള്ളം പുറത്ത് വിടുന്നുണ്ട്. പത്തനംതിട്ട കക്കി,മൂഴിയാര്‍, ഇടുക്കി മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍ , തൃശൂര്‍ ഷോളയാര്‍,പെരിങ്ങല്‍കുത്ത്, വയനാട് ബാണാസുരസാഗര്‍ എന്നീ ഡാമുകള്‍ക്കാണ് മുന്നറിയിപ്പ്.

അതേസമയം സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ മഴ ശക്തമാകും. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309129/red-alert-declared-for-nine-dams)