---
title: "മുംബൈയില്‍ ദുരിതപെയ്ത്ത്: പല സ്ഥലങ്ങലും വെള്ളത്തിനടിയില്‍, രണ്ട് മരണം"
english_title: "Mumbai floods: Several places submerged, two dead"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309123/mumbai-floods-several-places-submerged-two-dead"
published_at: "2025-08-17T11:24:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a16f032c763_rain.jpg"
keywords: []
---

# മുംബൈയില്‍ ദുരിതപെയ്ത്ത്: പല സ്ഥലങ്ങലും വെള്ളത്തിനടിയില്‍, രണ്ട് മരണം

> **Lead Summary:** മുംബൈലുണ്ടായ കനത്ത മഴയില്‍ പല നഗരങ്ങളും വെള്ളത്തിനടിയിലായി. വിഖ്‌റോളി, ഘട്‌കോപര്‍, ബന്ദുപ്, ആരയ്, മലാഡ്, ഗൊരെഗാവ് തുടങ്ങി നിരവധി പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. വിഖ്‌റോളിയില്‍ മണ്ണിടിച്ചലില്‍ രണ്ടുപേര്‍ മരിച്ചു. ട്രെയിന്‍ ഗതാഗതത്തെയും ബാധിച്ചു.

## Article Content

മുംബൈലുണ്ടായ കനത്ത മഴയില്‍ പല നഗരങ്ങളും വെള്ളത്തിനടിയിലായി. വിഖ്‌റോളി, ഘട്‌കോപര്‍, ബന്ദുപ്, ആരയ്, മലാഡ്, ഗൊരെഗാവ് തുടങ്ങി നിരവധി പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. വിഖ്‌റോളിയില്‍ മണ്ണിടിച്ചലില്‍ രണ്ടുപേര്‍ മരിച്ചു. ട്രെയിന്‍ ഗതാഗതത്തെയും ബാധിച്ചു.

അതേസമയം ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്ഫോടനത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. കാണാതായ 500 ലധികം ആളുകൾക്കായി ദേശീയ – സംസ്ഥാന ദുരന്തനിവാരണ സേനകളുടെയും കരസേനയുടെയും നേതൃത്വത്തിലാണ് തെരച്ചിൽ. സ്ഥിതിഗതികൾ വിലയിരുത്താൻ ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള കിഷ്ത്വാറിലെത്തി.

ജമ്മു കാശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്ഫോടനത്തിലും മിന്നൽ പ്രളയത്തിലും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 500 ൽ അധികം പേരെ കാണാതായിട്ടുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 9500 അടി ഉയരത്തിലുളള ചസോതി ഗ്രാമത്തിലൂടെ കടന്നു പോയ മച്ചൈല്‍ മാതാ തീര്‍ത്ഥാടനത്തിനായി എത്തിയവരാണ് കാണാതായവരില്‍ ഭൂരിഭാഗവും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309123/mumbai-floods-several-places-submerged-two-dead)