---
title: "കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം എന്ന് സംശയം; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനും രോ​ഗലക്ഷണങ്ങൾ"
english_title: "Amoebic encephalitis suspected again in Kozhikode Three month-old baby and young man show symptoms"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309118/amoebic-encephalitis-suspected-again-in-kozhikode-three-month-old-baby-and-young-man-show-symptoms"
published_at: "2025-08-17T11:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a16c9b1064f_iogi.jpg"
keywords: []
---

# കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം എന്ന് സംശയം; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനും രോ​ഗലക്ഷണങ്ങൾ

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** ) **കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം എന്ന് സംശയം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരാണ് രോ​ഗല​ക്ഷണങ്ങൾ പ്രകടിപ്പിച്ചിരിക്കുന്നത്. ഇവരുടെ രക്തവും സ്രവവും പരിശോധനക്ക് അയച്ചിരിക്കുകയാണ്.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** ) **കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം എന്ന് സംശയം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരാണ് രോ​ഗല​ക്ഷണങ്ങൾ പ്രകടിപ്പിച്ചിരിക്കുന്നത്. ഇവരുടെ രക്തവും സ്രവവും പരിശോധനക്ക് അയച്ചിരിക്കുകയാണ്.

ഓമശേരി സ്വദേശി ആയ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും അന്നശേരി സ്വദേശി ആയ യുവാവിനും ആണ് രോഗം സംശയിക്കുന്നത്. 3 മാസം പ്രായം ഉള്ള കുഞ്ഞിനും രോഗ ലക്ഷണമുള്ളതിൽ ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് ആശങ്കയുണ്ട്.

താമരശ്ശേരി 4 ക്ലാസ് വിദ്യാർത്ഥി അമീബിക് മസ്തിഷ്ക ജ്വരം വന്നു മരിച്ച സംഭവത്തിൽ സ്കൂളിൽ ബോധവത്കരണം നടത്താനുള്ള തീരുമാനത്തിലാണ് ആരോഗ്യവകുപ്പ്. കൊരങ്ങാട് എൽപി സ്കൂളിൽ നാളെ ബോധവത്കരണ ക്ലാസ് നൽകും. കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ആണ് ക്ലാസ് നൽകാനുദ്ദേശിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309118/amoebic-encephalitis-suspected-again-in-kozhikode-three-month-old-baby-and-young-man-show-symptoms)