---
title: "കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലോഡ്‌ജിൽ വെച്ച് 17വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു; കരിപ്പൂർ സ്വദേശിക്ക് 55 വര്‍ഷം കഠിന തടവ്"
english_title: "A 17 year old girl was brutally raped at a lodge threatening to kill her Karipur native sentenced to 55 years in prison"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309095/a-17-year-old-girl-was-brutally-raped-at-a-lodge-threatening-to-kill-her-karipur-native-sentenced-to-55-years-in-prison"
published_at: "2025-08-17T09:20:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a151a513672_d.jpg"
keywords: []
---

# കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലോഡ്‌ജിൽ വെച്ച് 17വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു; കരിപ്പൂർ സ്വദേശിക്ക് 55 വര്‍ഷം കഠിന തടവ്

> **Lead Summary:** **മലപ്പുറം: ( **[www.truevisionnews.com]** ) ** 17വയസ്സുകാരിയെ ലൈംഗികാതിക്രമിത്തിനിരയാക്കിയ 44 കാരന് 55 വര്‍ഷം കഠിന തടവ്. കൊണ്ടോട്ടി കരിപ്പൂർ സ്വദേശി ഷമീറലി മന്‍സൂറിനെയാണ് ശിക്ഷിച്ചത്. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി-2 ജഡ്ജ് അഷ്‌റഫ്‌ എഎം ആണ് ശിക്ഷ വിധിച്ചത്. അതിജീവിതയെ ലോഡ്‌ജ് റൂമില്‍ തടങ്കലില്‍ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ക്രൂരമായി പീഡിപ്പിച്ച കേസിലാണ് ശിക്ഷ വിധിച്ചത്.

## Article Content

**മലപ്പുറം: ( **[www.truevisionnews.com]** ) ** 17വയസ്സുകാരിയെ ലൈംഗികാതിക്രമിത്തിനിരയാക്കിയ 44 കാരന് 55 വര്‍ഷം കഠിന തടവ്. കൊണ്ടോട്ടി കരിപ്പൂർ സ്വദേശി ഷമീറലി മന്‍സൂറിനെയാണ് ശിക്ഷിച്ചത്. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി-2 ജഡ്ജ് അഷ്‌റഫ്‌ എഎം ആണ് ശിക്ഷ വിധിച്ചത്. അതിജീവിതയെ ലോഡ്‌ജ് റൂമില്‍ തടങ്കലില്‍ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ക്രൂരമായി പീഡിപ്പിച്ച കേസിലാണ് ശിക്ഷ വിധിച്ചത്.

കൊണ്ടോട്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്. നേരത്തെ മറ്റൊരു പോക്സോ കേസിൽ 18 വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട പ്രതി നിലവില്‍ തവനൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.

മറ്റൊരു സംഭവത്തിൽസാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട ഒമ്പതാം ക്ലാസുകാരിയെ ഓട്ടോറിക്ഷയ്ക്കുള്ളില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. ഓട്ടോറിക്ഷാ ഡ്രൈവറായ കുന്നത്തുകാല്‍കുഴിവിളയില്‍ സുജിത് (23) ആണ് പോലീസിന്റെ പിടിയിലായത്. സാമൂഹ്യമാധ്യമത്തിലൂടെയുള്ള പരിചയം ഉപയോഗിച്ച് കുട്ടിയെ ഓട്ടോറിക്ഷയില്‍ കയറ്റിയ ശേഷമാണ് ഇയാള്‍ പീഡനശ്രമം നടത്തിയത്.

കഴിഞ്ഞ നാലുമാസമായി ഇയാള്‍ വിദ്യാര്‍ഥിനിയോട് മോശം പെരുമാറ്റം നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.വെങ്ങാനൂര്‍ മേഖലയില്‍ ഓട്ടോറിക്ഷ ഓടിക്കുന്നയാളാണ് സുജിത്. വിദ്യാര്‍ഥിനിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം എസ്എച്ച്ഒ ആര്‍. പ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309095/a-17-year-old-girl-was-brutally-raped-at-a-lodge-threatening-to-kill-her-karipur-native-sentenced-to-55-years-in-prison)