---
title: "ജാ​ഗ്രത നിർദേശം; മൂന്ന് ദിവസം കൂടി മഴ തുടരും, കണ്ണൂർ ഉൾപ്പെടെ രണ്ട് ജില്ലയിൽ ഓറഞ്ചും, ഏഴ് ജില്ലയിൽ യെല്ലോ അലർട്ടും "
english_title: "kerla Rain continue for three more days orange alert in two districts yellow alert in seven districts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309071/kerla-rain-continue-for-three-more-days-orange-alert-in-two-districts-yellow-alert-in-seven-districts"
published_at: "2025-08-17T06:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a130b497898_rain.jpg"
keywords: []
---

# ജാ​ഗ്രത നിർദേശം; മൂന്ന് ദിവസം കൂടി മഴ തുടരും, കണ്ണൂർ ഉൾപ്പെടെ രണ്ട് ജില്ലയിൽ ഓറഞ്ചും, ഏഴ് ജില്ലയിൽ യെല്ലോ അലർട്ടും 

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് മൂന്നു ദിവസംകൂടി ശക്തമായ മഴ തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വ‌ടക്കൻ ജില്ലകളിലെ മലയോര പ്രദേശത്തുള്ളവരും നദിതീരത്തുള്ളവരും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് മൂന്നു ദിവസംകൂടി ശക്തമായ മഴ തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വ‌ടക്കൻ ജില്ലകളിലെ മലയോര പ്രദേശത്തുള്ളവരും നദിതീരത്തുള്ളവരും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും. തിങ്കൾ (17/08/2025), ചൊവ്വ (18/08/2025) ദിവസങ്ങളിൽ ഓറഞ്ച് അലേർട്ടുണ്ട്. തിങ്കളാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും ചൊവ്വാഴ്ച കാസർകോട് ജില്ലയിലുമാണ് ഓറഞ്ച് അലേർട്ട്. തിങ്കഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട്. ബുധനാഴ്ച (20/08/2025) കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മറ്റ് ജില്ലകളിൽ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

**പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ**

**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309071/kerla-rain-continue-for-three-more-days-orange-alert-in-two-districts-yellow-alert-in-seven-districts)